Latest News

ഇങ്ങനെ ഹോംവർക്ക് തരല്ലേ മിസ്സേ, സങ്കടം കൊണ്ട് പറയാ; അപേക്ഷയോടെ കുരുന്ന്

“കാണുമ്പോൾ നമുക്ക് തമാശയായി തോന്നുമെങ്കിലും ഈ കുട്ടി പറയുന്നതിൽ കാര്യമില്ലേ?” എന്നാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ ചോദിക്കുന്നത്

trending video, viral video, covid19 pandemic, school children, online class and difficulties

കുട്ടികൾ പറയുന്ന ചെറുതെന്ന് തോന്നുന്ന കാര്യങ്ങളിൽ ചിലപ്പോൾ വലിയ പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവും. ഓണലൈൻ ക്ലാസ്സുകളും ഡിജിറ്റൽ പഠനവുമൊക്കെ കുട്ടികളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സ്കൂൾ ഗ്രൂപ്പിൽ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന ഹോംവർക്കുകളെ കുറിച്ചാണ് കുട്ടിയ്ക്ക് പരാതി. “നിങ്ങള് പഠിക്കണം പഠിക്കണം എന്നു പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ് ടീച്ചർമാരേ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി, സങ്കടത്തോടെ പറയുകയാ… നിങ്ങളിങ്ങനെ നോട്ട് ഇടല്ലേ… എഴുതാൻ ആണെങ്കിൽ ഇത്തിരിയിടണം, അല്ലാതെ ഇങ്ങനെ ചെയ്യരുത്… എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്തല്ലേ, ഞാൻ വെറുത്ത്…. എനിക്ക് വലിയ സങ്കടമാവുന്നു, ഇങ്ങനെ ഇട്ടാൽ എനിക്ക് ഭ്രാന്താ… സങ്കടത്തോടെ പറയാ, ഇനിയങ്ങനെ ചെയ്യല്ലേ,” എന്നിങ്ങനെ പോവുന്നു കുട്ടിയുടെ അപേക്ഷ.

“കാണുമ്പോൾ നമുക്ക് തമാശയായി തോന്നുമെങ്കിലും ഈ കുട്ടി പറയുന്നതിൽ കാര്യമില്ലേ?” എന്ന ചോദ്യത്തോടെ സംഗീത സംവിധായകൻ കൈലാസ് മേനോനും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. “സത്യമാണ്, പിള്ളേരൊക്കെ വളരെ അസ്വസ്ഥരാണ് ഇപ്പോൾ. തുടർച്ചയായി ക്ലാസുകളാണ്,”എന്നാണ് വീഡിയോയ്ക്ക് വന്ന ഒരു കമന്റ്. ആ കുട്ടി അവന്റെ ദുഖം പറഞ്ഞു തീർക്കുകയാണ്, അവൻ പറഞ്ഞതത്രയും പച്ച പരമാർത്ഥം എന്നിങ്ങനെ പോവുന്നു കമന്റുകൾ. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dont give too much home work a boy request to his teacher viral video

Next Story
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നവർ; ഈ കരിക്ക് താരങ്ങളെ മനസ്സിലായോ?karikku, Anand mathews karikku, Unni mathews karikku, PF Mathews sons, karikku cast, karikku director, karikku family pack cast, karikku youtube channel, karikku george, karikku family pack actress, karikku channel, karikku reaction, karikku family pack status
The moderation of comments is automated and not cleared manually by malayalam.indianexpress.com