Latest News

ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് ഫ്രാൻസിസ് മാർപാപ്പ നൽകിയ മറുപടി

സന്തോഷം അടക്കാനാകാതെ കന്യാസ്ത്രീ തുള്ളിച്ചാടിക്കൊണ്ട് “നന്ദി പാപ്പ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു

Pope Francis, മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പ, Vatican,Pope Francis Kissed Nun, iemalayalam, ഐഇ മലയാളം

വത്തിക്കാൻ: ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തന്റെ കൈ പിടിച്ചു വലിച്ച ഒരു സ്ത്രീയോട് ഫ്രാൻസിസ് മാർപാപ്പ ദേഷ്യപ്പെട്ടതും അവരുടെ കൈയിൽ അടിച്ചതും. ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ആളുകളെ അഭിവാദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ മാര്‍പാപ്പയുടെ കൈ ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി.

യുവതിയുടെ അപ്രതീക്ഷിതമായ നടപടിയില്‍ അസ്വസ്ഥനായ മാര്‍പ്പാപ്പ യുവതിയുടെ കൈത്തണ്ടയില്‍ അടിച്ചിരുന്നു. ഇതിനിടെ മാര്‍പ്പാപ്പയുടെ സുരക്ഷാ സംഘാംഗമാണ് യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ നിന്ന് മാര്‍പ്പാപ്പയുടെ കൈ വിടുവിച്ചെടുത്തത്.

Read More: അവിടെയും ചമ്മി; ദീപിക പദുക്കോൺ ചിത്രം ഛപാകിന്റെ ഒരേ ടിക്കറ്റ് പലതവണ ക്യാൻസൽ ചെയ്ത് ബിജെപിക്കാർ

ഇപ്പോൾ മാർപാപ്പയുടെ തന്നെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. മാർപാപ്പയുടെ സന്ദർശന വേളയിൽ ഒരു നോക്ക് കാണാൻ കാത്തിരുന്ന കന്യാസ്ത്രീ പാപ്പയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ ചോദിച്ചു:

“ഒരുമ്മ തരാമോ പാപ്പ,” എന്ന്. ഉടൻ വന്നു മാർപാപ്പയുടെ മറുപടി “ശാന്തയാകൂ, ഉമ്മ തരാം പക്ഷെ എന്നെ കടിക്കരുത്,” എന്ന്. പിന്നീട് അദ്ദേഹം കന്യാസ്ത്രീയുടെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.

സന്തോഷം അടക്കാനാകാതെ കന്യാസ്ത്രീ തുള്ളിച്ചാടിക്കൊണ്ട് “നന്ദി പാപ്പ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇത് കണ്ട് ചുറ്റും നിന്നവരും സന്തോഷം കൊണ്ട് ചിരിച്ചു.

അടുത്തിടെയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കൈ ഒരു സ്ത്രീ വലിച്ച് പിടിക്കുകയും അവരുടെ കയ്യില്‍ മാര്‍പ്പാപ്പ അടിക്കുകയും ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു.

എന്നാല്‍ പിന്നീട് മാര്‍പ്പാപ്പ തന്‍റെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ‘നിരവധി തവണ നമ്മുക്ക് ക്ഷമ നഷ്ടപ്പെടാറുണ്ട്. എനിക്കും അത്തരത്തില്‍ ഒരു അനുഭവമുണ്ടായി. അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ട്’ എന്നായിരുന്നു മാര്‍പ്പാപ്പ പിന്നീട് പ്രതികരിച്ചത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dont bite francis pope to nun when she asked for a kiss

Next Story
അവിടെയും ചമ്മി; ദീപിക പദുക്കോൺ ചിത്രം ഛപാകിന്റെ ഒരേ ടിക്കറ്റ് പലതവണ ക്യാൻസൽ ചെയ്ത് ബിജെപിക്കാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com