21-ാം നൂറ്റാണ്ടിൽ പ്രേതമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവരാണ് പലരും. സിനിമയിൽ മാത്രമേ പ്രേതമുളളൂവെന്നായിരിക്കും അവർ പറയുക. പക്ഷേ ഇംഗ്ലണ്ടിലെ പാരനോർമൽ ഗവേഷകനായ ലീ സ്റ്റീറിന് പറയാനുളളത് മറ്റൊന്നാണ്. ഓൺലൈൻ ഷോപ്പിങ്ങിലൂടെ 71,000 രൂപ നൽകി സ്റ്റീർ ഒരു പാവയെ വാങ്ങി. വീട്ടിൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പാവയുടെ മുൻ ഉടമസ്ഥ ഓൺലൈനിൽ വിൽപനയ്ക്കായി വച്ചപ്പോഴാണ് സ്റ്റീർ അതിനെ വാങ്ങിയത്. തന്റെ ഭർത്താവിനെ പാവ ആക്രമിച്ചുവെന്നാണ് മുൻ ഉടമസ്ഥ പറയുന്നത്. ഇതു സത്യമാണോയെന്ന് അറിയാനും കൂടുതൽ ഗവേഷണങ്ങൾക്കും വേണ്ടിയാണ് സ്റ്റീർ പാവയെ വാങ്ങിയത്.

പാവ മനുഷ്യനെ ആക്രമിക്കുമോ എന്നു തെളിയിക്കാൻ സ്റ്റീർ സോഷ്യൽ മീഡിയയിലൂടെ ലൈവ് സ്ട്രീമിങ് നടത്തി. എന്നാൽ സ്ട്രീമിങ്ങിന്റെ അവസാനം സ്റ്റീർ പോലും ഞെട്ടിപ്പോയി. തന്റെ മുറിയിൽവച്ചായിരുന്നു ലൈവ് സ്ട്രീമിങ് നടത്തിയത്. ഇതിനിടയിൽ തന്റെ അച്ഛനാണ് കൈകളിൽ മുറിവേറ്റതായി പറഞ്ഞത്. സ്റ്റീർ നോക്കിയപ്പോൾ അച്ഛന്റെ കൈയ്യിൽ ആറു മുറിവുകൾ ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോ സ്റ്റീർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. അതേസമയം വിഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തതയൊന്നുമില്ല.

മറ്റൊരു ഗവേഷക ഡിബോറാക് ഡേവിസും ഇത് തെളിയിക്കാനായി മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ