/indian-express-malayalam/media/media_files/uploads/2018/02/sridevi-1.jpg)
അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ ചിത്രം പ്രചരിക്കുന്നു. റോയല്‍ എമിറൂത്ത് ഹോസ്പിറ്റലില്‍ നിന്നും പകര്‍ത്തിയ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവരുടെ പേരില്‍ നേരത്തേ ഇത്തരത്തില്‍ പ്രചരണം നടന്നിരുന്നു.
ദുബായില്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ഇതുവരെയും വരാത്തത് കൊണ്ടാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ വൈകുന്നുണ്ട്. ഇന്ന് രാത്രിയോടെ മൃതദേഹം എത്തിക്കുമെന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്.
മൃതദേഹം ഇന്ന് തന്നെ മുംബയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ഊർജിതമാക്കിയെങ്കിലും നാളെ പുലർച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് പുറത്ത് റിപ്പോർട്ടുകള്‍. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.
മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മുഹൈസിന മെഡിക്കൽ കോളേജിലേക്ക് എംബാം ചെയ്യാനായി അയച്ചു. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ ദുബായിൽ നിന്ന് മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്.
ശ്രീദേവി താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ താമസ മുറിയിലെ ശുചിമുറിയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ശ്രീദേവിയെ ഉടൻതന്നെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us