വാഷ്‌ങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശക കെല്ലിൻ കോൺവേക്ക് സമൂഹ മാധ്യമങ്ങളുടെ രൂക്ഷ വിമർശനം. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപ് കറുത്ത വർഗക്കാരായ സന്ദർശകരോട് സംസാരിച്ചു നിൽക്കുമ്പോൾ കെല്ലിൻ സോഫയിൽ മുട്ടുകുത്തി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. എഫ്‌പിയുടെ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിൽ കെല്ലിൻ ചെരുപ്പ് പോലും അഴിക്കാതെ സോഫയിൽ ഇരിക്കുന്നത് കാണാം.

അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പുരോഗതിക്കായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ട്രംപ് ഫോട്ടോയെടുക്കാന്‍ നില്‍ക്കുമ്പോഴാണ് കെല്ലിന്റെ ഈ വിവാദ പ്രവൃത്തി. മുട്ടുകുത്തി ഇരുന്നുകൊണ്ടുതന്നെ ട്രംപിന്റെയും മറ്റ് പ്രതിനിധികളുടെയും ചിത്രവും കോണ്‍വേ തന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.
kellyanne conway, trump office, oval office, donald trump

എന്നാൽ താൻ​ ഫോട്ടോ എടുക്കാനായാണ് അവിടെ ഇരുന്നതെന്നും ഒആരെയും ബഹുമാനിക്കരുതെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും കെല്ലിൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സഹായിയും ഇത്തരത്തിൽ ഒരിക്കൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഡ്രസ് കോഡ് പാലിക്കാതിരുന്നതിനാണ് അന്ന് വലേറി ജാരറ്റ് വിമർശനം ഏറ്റുവാങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ