റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി കൊണ്ടുള്ള പരസ്യവുമായി കളം പിടിക്കാനുള്ള ബജാജ് ഡോമിനോറിന്റെ നീക്കം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചും പഴഞ്ചനെന്ന് പറഞ്ഞുമൊക്കെയായിരുന്നു ബജാജിന്റെ പരിഹാസം. എന്നാല്‍ ബജാജിന്റെ വീരവാദത്തെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

പരസ്യത്തിലൂടെ വാചകമടിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ കളത്തിലിറങ്ങി നേര്‍ക്കുനേര്‍ മുട്ടിയാല്‍ ജയം തങ്ങള്‍ക്കു തന്നെയായിരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ബജാജ് ഡോമിനോര്‍ 400 ഒരുമിച്ച് മല കയറുന്നതാണ് വീഡിയോ. ഹിമാലയന്‍ അനായാസം കയറിപ്പോയ വഴിയില്‍ മുന്നോട്ട് പോകാനാകാതെ വലയുന്ന ഡോമിനോറിനെ വീഡിയോയില്‍ കാണാം. ബൈക്കിനെ തള്ളി കേറ്റാന്‍ ശ്രമിക്കുന്നതും കാണാന്‍ സാധിക്കും.

ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്‌സ്ബുക്ക് പേജ് പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ