scorecardresearch

ഡോൾഫിനോടൊപ്പം നീന്തിക്കളിക്കുന്ന നായ

ഗോൾഡൻ റിട്രീവർ ഇനത്തിൽ ഉള്ള നായയും ബോട്ടലിനോസ് ഇനത്തിൽപെട്ട ഡോൾഫിനും ചേർന്നാണ് കടലിൽ വട്ടം ചുറ്റി നീന്തിക്കളിക്കുന്നത്

ഗോൾഡൻ റിട്രീവർ ഇനത്തിൽ ഉള്ള നായയും ബോട്ടലിനോസ് ഇനത്തിൽപെട്ട ഡോൾഫിനും ചേർന്നാണ് കടലിൽ വട്ടം ചുറ്റി നീന്തിക്കളിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dophin , dog ,swimming

കടലിൽ ഡോൾഫിനോടൊപ്പം നീന്തിക്കളിക്കുന്ന നായയുടെ വിഡിയോയാണ് ഫെയ്സ്ബുക്കിൽ കൗതുകം ഉണർത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ റോക്കിങ്ഹാം ബീച്ചിൽ നിന്നാണ് ഈ രസകരമായ വീഡിയോ പകർത്തിയത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 13 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. ഗോൾഡൻ റിട്രീവർ ഇനത്തിൽ ഉള്ള നായയും ബോട്ടലിനോസ് ഇനത്തിൽപെട്ട ഡോൾഫിനും ചേർന്നാണ് കടലിൽ വട്ടം ചുറ്റി നീന്തിക്കളിക്കുന്നത്.

Advertisment

മറ്റു ഇനത്തിൽപ്പെട്ട ജീവികളോട് ഇടപഴകാൻ എന്നും താല്പര്യം ഉള്ള ജീവിയാണ് ഡോൾഫിൻ. സാധാരണ ഇരയെ തേടി കടൽ തീരങ്ങളിൽ എത്തുന്ന ഡോൾഫിനുകൾ കാഴ്ചക്കാർക് എന്നും കൗതുകം ഉണർത്തുന്ന കാഴ്ചയാണ്. നായയുടെയും ഡോൾഫിന്റെയും സൗഹൃദം ആളുകൾക്ക് വളരെ കൗതുകമുണർത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇവർ തമ്മിൽ ഒരു സൗഹൃദം വളർന്നത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ ഡോൾഫിനെ പിടിക്കാനാണ് നായ ശ്രമിക്കുന്നതെന്നും ചില വാദങ്ങളുണ്ട്.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: