scorecardresearch

പണ്ട് പോളോ, ഇപ്പോ ഡോളോ; മൂന്നാം തരംഗത്തിൽ താരമായി പാരസെറ്റമോൾ

ഡോളോ 650 പോലെയുള്ള ഓവർ-ദി-കൌണ്ടർ മരുന്നുകൾ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുമെങ്കിലും, അവ ഒരു ഫിസിഷ്യനുമായി കൂടിയാലോചിച്ച് മാത്രം കഴിക്കാൻ ശുപാർശ ചെയ്യുന്നു

പണ്ട് പോളോ, ഇപ്പോ ഡോളോ; മൂന്നാം തരംഗത്തിൽ താരമായി പാരസെറ്റമോൾ

‘ക്വാറന്റൈൻ’, ‘എൻ-95’, ‘ഓക്‌സിമീറ്റർ’ തുടങ്ങിയ നിരവധി ശാസ്ത്രീയമായ വാക്കുകൾ ഇപ്പോൾ സാധാരണക്കാരന്റെ പദാവലിയിലുണ്ട്. കോവിഡ് മഹാമാരി നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് നടത്തിയ സംഭാവനകളിൽ ഒന്നായി അതിനെ കണക്കാക്കാം. അത് പോലെ തന്നെ കോവിഡ് സർവവ്യാപിയാക്കിയ മറ്റൊന്നാണ് പാരാസെറ്റമോൾ ഗുളികയായ ‘ഡോളോ 650.’ ഇപ്പോൾ, മൂന്നാം തരംഗം മൂർദ്ധന്യത്തിൽ എത്തുന്ന വേളയിൽ, ഒരുമാതിരിപ്പെട്ട വീടുകളിലെല്ലാം തന്നെ മരുന്ന് പെട്ടികളിൽ താരമാവുകയാണ് ഡോളോ.

തുടർന്ന് സോഷ്യൽ മീഡിയയിലും മീമുകളിലും ഇപ്പോൾ സ്ഥാനം പിടിക്കുകയാണ് ഡോളോ. ഡോളോയെ പലരും ‘ഇന്ത്യയുടെ പ്രിയപ്പെട്ട ലഘുഭക്ഷണം’ എന്ന് തമാശയായി വിളിക്കുകയും മിഠായിയുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.

ഡോളോ 650 നിർമ്മിക്കുന്ന മൈക്രോ ലാബ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് സുരാന, ‘മണി കൺട്രോളിന്’ നൽകിയ അഭിമുഖത്തിൽ മരുന്നിന്റെ അപ്രതീക്ഷിത ജനപ്രീതിയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ‘ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാർക്കിടയിൽ ഒരു ജനപ്രിയ ബ്രാൻഡാണ് ഡോളോ. എന്നിരുന്നാലും, ഡോളോ-650 അടുത്തിടെ നേടിയ ജനപ്രീതി അപ്രതീക്ഷിതമാണ്, കാരണം ഞങ്ങൾ ഒരിക്കലും ഈ ടാബ്‌ലെറ്റ് നേരിട്ട് പൊതുജനങ്ങൾക്ക് പരസ്യം ചെയ്തിട്ടില്ല.’

മഹാമാരി രണ്ടാം വർഷം കടക്കുന്ന വേളയിൽ ഈ ഗുളികയ്ക്ക് പരസ്യത്തിന്റെ ആവശ്യം ഇല്ല എന്ന് തെളിയിക്കുന്ന ചില മീമുകൾ ഇതാ.

Also Read: ‘വിളകള്‍ക്കു മിനിമം താങ്ങുവില വേണം’; വൈറലായി ഹരിയാന ദമ്പതികളുടെ കല്യാണക്കത്ത്

ശരീരവേദനയും പനിയും കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ്. വേദനസംഹാരിയും ആന്റിപൈറിറ്റിക്കും (പനി കുറയ്ക്കുന്നു) ആയ ഡോളോ 650, ഈ രണ്ട് ലക്ഷണങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ഇതിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് സുരാന പറഞ്ഞു. വേർഡ് ഓഫ് മൗത്ത് പബ്ലിസിറ്റി സഹായിച്ചതായും അദ്ദേഹം വിശ്വസിക്കുന്നു. കോവിഡ് -19 പാൻഡെമിക് സമയത്ത് ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന മരുന്നായി ഡോളോ 650 വളർന്നതായി ‘ബിസിനസ് ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

പക്ഷേ പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡോളോ 650 പോലെയുള്ള ഓവർ-ദി-കൌണ്ടർ മരുന്നുകൾ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുമെങ്കിലും, അവ ഒരു ഫിസിഷ്യനുമായി കൂടിയാലോചിച്ച് മാത്രം കഴിക്കാൻ ശുപാർശ ചെയ്യുന്നു. പാരസെറ്റമോൾ ഒരു സുരക്ഷിത മരുന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ അമിത ഉപയോഗം കരൾ തകരാറിലേക്ക് നയിച്ചേക്കാം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Dolo fever strikes memers as third wave drives up paracetamol sales