സിസിടിവി ക്യാമറകൾ മോഷ്ടാക്കളെ കുടുക്കുന്നത് പുതിയ വാർത്തയല്ല. ചൈനയിലും പഴ്സ് മോഷ്ടാവിനെ കുടുക്കിയത് സിസിടിവി ക്യാമറയാണ്. എന്നാൽ കളളനെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കാനാവാതെ കുഴയുകയാണ് പൊലീസ്. സംഗതി എന്തെന്നല്ലേ, പഴ്സ് മോഷ്ടിച്ചത് ഒരു നായ്ക്കുട്ടിയാണ്.
ചീട്ടുകളിക്കുകയായിരുന്ന സംഘത്തിലെ ഒരാളുടെ പഴ്സ് ആണ് താഴെ വീണത്. കളിയിൽ മുഴുകിയിരുന്നതിനാൽ പഴ്സ് താഴെ വീണത് അയാൾ അറിഞ്ഞില്ല. ഇതിനിടയിലാണ് അതുവഴി ഒരു നായും ഒപ്പം നായ്ക്കുട്ടിയും വന്നത്. പഴ്സ് ശ്രദ്ധിക്കാതെ നായ നടന്നുപോയപ്പോൾ നായ്ക്കുട്ടി പഴ്സും കടിച്ചെടുത്താണ് മുറി വിട്ടത്.
നായ്ക്കുട്ടി പഴ്സും കടിച്ചെടുത്ത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ചൈന പീപ്പിൾഡ് ഡെയ്ലി ആണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാണ്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് കുഴങ്ങി. മോഷ്ടാവായ നായ്ക്കുട്ടിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് മോഷ്ടാവ്. മാത്രമല്ല കളവുപോയ പഴ്സ് കണ്ടെത്താനും സാധിച്ചിട്ടില്ല.
A smooth criminal pic.twitter.com/Ytxw8leCPI
— People's Daily,China (@PDChina) September 4, 2018