ഒരു വ്യത്യസ്തനായ ഗോൾകീപ്പറുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മനപ്പൂർവം ഗോൾകീപ്പറായ ആളൊന്നുമല്ല ഈ കക്ഷി. പകരം അബദ്ധവശാൽ ഗോൾകീപ്പറായ ആളാണ് ഇത്..
ഒരു നായക്കുട്ടിയാണ് ഈ ആക്സിഡെന്റൽ ഗോൾ കീപ്പർ. ഒരു ടർഫിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഗോൾപോസ്റ്റിന് മുന്നിലെത്തിയ നായക്കുട്ടി ഗോൾവല ലക്ഷ്യമാക്കി വന്ന എതിരാളികളുടെ ഷോട്ട് തടയുകയായിരുന്നു. ഗോൾപോസ്റ്റിലേക്ക് വന്ന പന്ത് നായയുടെ മേൽ തട്ടി തെറിച്ച് പോകുന്നത് വീഡിയോയിൽ കാണാം.
പന്ത് ദേഹത്ത് വന്നിടിച്ചതിന് ശേഷം ഈ നായക്കുട്ടി പേടിച്ചെന്നപോലെ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.
സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എവിടെ നടന്ന മത്സരമാണ് ഇതെന്ന് വ്യക്തമല്ല.
Also Read: കടലിന് അടിത്തട്ടിൽ ചെന്ന് ടൈറ്റാനിക് കാണാം; ടിക്കറ്റ് വില ഒന്നേ മുക്കാൽ കോടി