Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

തകധിമി തോം, എന്നാപിന്നെ ഞാനും

ആലപ്പുഴ ചേർത്തല സ്വദേശിയായ ആർദ്ര പ്രസാദിന്റെ ക്ലാസ്സിക്കൽ നൃത്തത്തിനൊപ്പമാണ് വീട്ടിലെ മിട്ടു നായയുടെ ഡാൻസ്

Dog dancing with owner, Kerala news, Cherthala, Viral video, Dog videos, Dog dancing videos, Trending news, ie malayalam

വളർത്തു മൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് പലരും. ഒരു സന്തോഷത്തിനും കൂട്ടിനുമൊക്കെ ആയിട്ടാണ് പലരും വളർത്തു മൃഗങ്ങളെ വളർത്തുക. നായയെ വളർത്തുന്നവർ വീടിന്റെ സുരക്ഷയും ഉദ്ദേശിക്കുന്നുണ്ടാവും. ചിലർ നടക്കാൻ പോകുമ്പോഴൊക്കെ കൂട്ടായി വളർത്തു നായയെ കൊണ്ടു പോകാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഉടമയോടൊപ്പം ഡാൻസ് കളിക്കുന്ന നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ആലപ്പുഴ ചേർത്തല സ്വദേശിയായ ആർദ്ര പ്രസാദിന്റെ ക്ലാസ്സിക്കൽ നൃത്തത്തിനൊപ്പമാണ് വീട്ടിലെ മിട്ടു നായയുടെ ഡാൻസ്. മരതടിയിൽ കെട്ടിയിട്ടിരിക്കുന്ന നായ ഇരുകാലുകളിൽ നിന്ന് കൈകൾ കൊണ്ട് തുള്ളുകയാണ് വീഡിയോയിൽ. ആർദ്രയെ പകർത്താനാണ് ആശാന്റെ ശ്രമമെന്ന് വീഡിയോയിലൂടെ മനസിലാവും.

Read Also: മലയാളി അനിമേഷൻ പഠിച്ചാൽ ഇതാണ് സംഭവിക്കുക; വൈറലായി മീശ മാധവന്റെ അവഞ്ചേഴ്‌സ് വേർഷൻ

നിരവധി പേരാണ് ആർദ്രയുടെയും മിട്ടുവിന്റെയും നൃത്തത്തിന് കയ്യടിക്കുന്നത്. മിട്ടുവിനോടൊപ്പം ഡാൻസ് കളിക്കാൻ തോന്നുന്നു എന്നൊക്കെയാണ് കമന്റുകൾ.

ശ്രീജിത്ത് തൃക്കര എന്ന വ്യക്തി ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ കേരളത്തിൽ മാത്രമല്ല വൈറലായിരിക്കുന്നത്. കേരളത്തിന് പുറത്തു നിന്നുള്ളവരുടെയും കമന്റുകൾ വീഡിയോക്ക് താഴെ കാണാം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dog dancing with owner kerala viral video

Next Story
മലയാളി അനിമേഷൻ പഠിച്ചാൽ; വൈറലായി ‘മീശ മാധവ’ന്റെ ‘അവഞ്ചേഴ്‌സ്’ വേർഷൻavengers, meesha madahvan, മീശ മാധവൻ, dileep, avengers animation video, meesha madhavan avengers video, viral video, fb viral, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com