scorecardresearch
Latest News

തെരുവുനായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത, വീഡിയോ

വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു

തെരുവുനായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത, വീഡിയോ

മൃഗങ്ങള്‍ക്കെതിരായ ക്രൂരതകളുടെ വീഡിയോകള്‍ കാണുന്ന ആരെയും അസ്വസ്ഥരാക്കാറുണ്ട്. ഒരു എസ് യു വി വാഹനത്തില്‍ നായയെ കെട്ടി വലിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജോദ്പൂരിലാണ് സംഭവം. വാഹന ഉടമയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

ജോദ്പൂര്‍ ആസ്ഥാനമായ ഒരു എന്‍ജിഒയായ ഡോഗ് ഹോം ഫൗണ്ടേഷനാണ് ഞായറാഴ്ച വീഡിയോ പങ്കുവച്ചത്. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തെരുവുനായയെ വാഹനത്തില്‍ കെട്ടിവലിച്ചുകൊണ്ട് പോകുന്നതാണ് കാണുന്നത്. വാഹനത്തിന്റെ വേഗതയനുസരിച്ച് നായ ഇരുവശങ്ങളിലേക്കും തെന്നി മാറുന്നുമുണ്ട്.

ഡോഗ് ഹോം ഫൗണ്ടേഷന്‍ വാഹനമോടിച്ചിരുന്ന വ്യക്തിയെ കണ്ടെത്തുകയും ചെയ്തു. ഡോക്ടര്‍ കൂടിയായ രാജ്നേഷ് ഗല്‍വയായിരുന്നു വാഹനത്തിനുള്ളില്‍. നായയ്ക്ക് നിരവധി പരിക്കുകള്‍ പറ്റിയതായും വിവരമുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960, സെക്ഷൻ 11, സെക്ഷൻ 428 എന്നിവ പ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകർപ്പ് ഡോഗ് ഹോം ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

‍”വഹാനമോടിച്ചയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. അയാളെ വെറുതെ വിടരുത്. കടുത്ത നടപടി സ്വീകരിക്കണം. ആ നായയോട് ചെയ്തതിനേക്കാള്‍ അയാള്‍ അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Dog chained to suv dragged on road video