/indian-express-malayalam/media/media_files/2025/12/07/dogs-attacking-cat-viral-video-2025-12-07-21-54-57.jpeg)
പൂച്ച സാറിന്റെ വീരസാഹസിക കഥകൾ പറയാൻ തുടങ്ങിയാൽ പിന്നെ തീരില്ല. ഏത് കൊല കൊമ്പനും പൂച്ച സാറിന് മുൻപിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് തെളിയിക്കുന്ന പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ഒരു പൂച്ച കുഞ്ഞ് തന്നെ വളഞ്ഞ് എത്തിയ നായക്കൂട്ടത്തിന് മുൻപിൽ ചങ്കുറപ്പോടെ നിൽക്കുന്ന വിഡിയോയാണ് വരുന്നത്.
രാത്രി വീടിന്റെ സീറ്റൗട്ടിൽ ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു പൂച്ച കുഞ്ഞ്. അഞ്ചാറ് തെരുവ് നായ്ക്കൾ പൂച്ചയെ ആക്രമിക്കാൻ വന്നു. പതിയെ പിന്നിലേക്ക് മാറിയും പൊടുന്നനെ മുൻപിലേക്ക് ചാടിയും നായക്കൂട്ടത്തെ ആ പൂച്ച കുഞ്ഞ് നേരിട്ടു.
Also Read: "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ
പൂച്ച കുഞ്ഞ് കസേരയിൽ നിന്ന് താഴേക്ക് ചാടുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. അതിന് ശേഷം പൂച്ച കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് അറിയില്ല. പക്ഷേ മനുഷ്യർ പോലും പതറി പോകുന്നിടത്ത് ആ പൂച്ച കുഞ്ഞ് അത്രയും ധൈര്യത്തിൽ നിന്നു എന്നാണ് വിഡിയോ കണ്ടവരെല്ലാം പറയുന്നത്.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
പൂച്ച കുഞ്ഞിന് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്ന ചോദ്യമാണ് കമന്റ് ബോക്സിൽ നിറയെ. പൂച്ച കുഞ്ഞിന്റെ ആ കോൺഫിഡൻസ് ലെവൽ സമ്മതിക്കണം, ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ, അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ എന്നെല്ലാമുള്ള തീപ്പൊരി കമന്റുകളും വരുന്നു.
Also Read: ഇടിഞ്ഞുപോയ കുന്നിനരികിലൂടെ നടന്ന് ആനക്കൂട്ടം; പൊടുന്നനെ താഴേക്ക്
വിഡിയോയുടെ ബാക്കി കാണിക്കാനാണ് പലരും പറയുന്നത്. നായ്ക്കൾ ആ പാവം പൂച്ച കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. Sir എന്ന പദവി വെറുതെ ചുമ്മാ നേടിയെടുത്തത് ഒന്നുമല്ല ഒരുപാട് കൊണ്ടും കൊടുത്തും ആണ് അത് നേടിയത്. കേരളത്തിന്റെ അഭിമാനം എന്നും കമന്റുകൾ വരുന്നു.
Read More: ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us