scorecardresearch
Latest News

ശ്വാസം കിട്ടാതെ നാട്, ക്യാരറ്റ് തിന്നാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; പ്രതിഷേധം, മറുപടി

നിരവധി പേരാണ് മന്ത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ശ്വാസം കിട്ടാതെ നാട്, ക്യാരറ്റ് തിന്നാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; പ്രതിഷേധം, മറുപടി

വായു മലിനീകരണം മൂലം ശ്വാസം കിട്ടാതെ വലയുന്ന ഡല്‍ഹിക്കാരോട് കാരറ്റ് കഴിയ്ക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര മന്ത്രി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനനാണ് മലിനീകരണത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കാരറ്റ് കഴിക്കാന്‍ നിര്‍ദ്ദേശിച്ചത്.

കാരറ്റ് കഴിച്ച് ശരീരത്തിലെ ആന്റി ഓക്‌സൈഡ് കൂട്ടാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശം ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍. തുടര്‍ച്ചയായ ഏഴാം ദിവസും ഡല്‍ഹിയിലെ വായു മലിനീകരണം അതീവ ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ ട്വീറ്റ് അനവസരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഞങ്ങള്‍ മലിനീകരണം പരിഹരിക്കില്ലെന്നും നിങ്ങള്‍ ക്യാരറ്റ് തിന്നോളൂ എന്നാണോ മന്ത്രി പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് മന്ത്രിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Does gajar ka halwa count netizens ask after health ministers advice to eat carrots amid pollution