‘നന്ദിയുണ്ട്’; ന്യൂയോര്‍ക്കിന് സഹായവുമായി അറ്റ്‌ലാന്റയിൽ നിന്ന് മെഡിക്കൽ സംഘം

ഞങ്ങള്‍ എന്നും നന്ദിയുള്ളവരും കടപ്പെട്ടവരുമായിരിക്കും

coronavirus, കൊറോണ വൈറസ്, doctors, ഡോക്ടർമാർ, ആരോഗ്യ സംഘം,doctors flying to new york, coronavirus patients in new york, covid 19, doctors flying to new york, trending news, iemalayalam, ഐഇ മലയാളം

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ ഭയന്ന് ലോകം വീടുകളിലേക്കൊതുങ്ങുമ്പോൾ, സ്വന്തം ജീവനും ജീവിതവും മറന്ന് നമുക്കായി പൊരുതുന്ന ആളുകളാണ് ആരോഗ്യരംഗത്തുള്ളത്. യുഎസിൽ ഏറ്റവുമധികം കൊറോണ ദുരിതം പേറുന്നത് ന്യൂയോർക്കാണ്. ഇപ്പോൾ ന്യൂയോർക്കിലുള്ളവരെ സഹായിക്കാനായി അറ്റ്‌ലാന്റയിൽ നിന്ന് പറക്കുന്ന ഒരു കൂട്ടം ഡോക്ടർമാരുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ധീരതയ്ക്കും നന്മയ്ക്കും കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

Read More: റെയിൽവേയും വിമാനക്കമ്പനികളും ഏപ്രിൽ 15 മുതലുള്ള ബുക്കിങ് ആരംഭിച്ചു

ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ ചിത്രം സൗത്ത് വെസ്റ്റ് എയര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

“നമ്മിൽ പലരും കോവിഡ്-19ന്റെ അനന്തര ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ മെഡിക്കൽ സംഘത്തിനിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും അറിയുന്നില്ല. ഈ ധീരരായ ആത്മാക്കൾ, പോരാളികൾ, സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചും മറികടന്നും എല്ലാതരത്തിലുമുള്ള അപകടസാധ്യതകൾക്കിടയിലൂടെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ എത്തുകയാണ്. നമ്മുടെ ലോകത്തിലെ ഇത്തരമൊരു ഇരുണ്ട കാലഘട്ടത്തിൽ അവരുടെ നിസ്വാർത്ഥ ത്യാഗം വെളിച്ചത്തിന്റെ ഒരു ദീപമാണ്. ഇവരെ എത്ര സ്തുതിച്ചാലും നന്ദി പറഞ്ഞാലും മതിയാകില്ല.”

View this post on Instagram

While so many of us continue to feel the effects of the COVID-19 pandemic, no one knows what is happening quite like our medical professionals. These brave souls soldier on in the midst of tremendous risk and exposure, constantly putting the needs of others above their own. Their selfless sacrifice is a beacon of light during such a dark time in our world, and no amount of gratitude and praise would ever be enough. Because of their courage, our family, our friends, our coworkers, our neighbors, and more have a fighting chance. More than a dozen healthcare professionals from Atlanta answered the call this past Friday evening to serve in New York. This photo embodies it all: bravery, courage, and sacrifice. If it were easy, everyone would do it, but we know that is not the case. Thankfully, this group and countless others do it each day, and for that we are forever grateful and in their debt. So to all the first responders, medical professionals, healthcare workers, and anyone else on the front lines today and every day to keep us safe, thank you. #SouthwestHeart ( Southwest Employee Dayartra E.)

A post shared by Southwest Airlines (@southwestair) on

‘ഇവരുടെ ധീരത കാരണമാണ് നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും പൊരുതിക്കൊണ്ടിരിക്കാന്‍ അവസരം ലഭിക്കുന്നത്. ഈ ചിത്രത്തില്‍ എല്ലാം ഉണ്ട്, ധീരത, മനോബലം, ത്യാഗം അങ്ങനെയെല്ലാം. ഇത് എളുപ്പമുള്ളതായിരുന്നെങ്കില്‍ എല്ലാവരും ചെയ്യുമായിരുന്നു, പക്ഷേ നമുക്കറിയാം ഇതങ്ങനെയല്ല എന്ന്. ഈ സംഘവും എണ്ണമറ്റ മറ്റ് മനുഷ്യരും ഇത് ദിവസേന ചെയ്യുന്നുണ്ട്. ഞങ്ങള്‍ എന്നും നന്ദിയുള്ളവരും കടപ്പെട്ടവരുമായിരിക്കും” കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് ആരോഗ്യ സംഘത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Doctors from atlanta fly to new york to fight coronavirus

Next Story
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ; വൈറലായി പൊലീസുകാരിയുടെ പാട്ട്Corona Song
The moderation of comments is automated and not cleared manually by malayalam.indianexpress.com