scorecardresearch
Latest News

പാലാപ്പള്ളി തിരുപ്പള്ളി ഡാൻസുമായി ഡോക്‌ടേഴ്സ്; വീഡിയോ

നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ടും മെഡിക്കൽ ഓഫീസറുമാണ് ഡാൻസിന് ചുവടുവയ്ക്കുന്നത്

പാലാപ്പള്ളി തിരുപ്പള്ളി ഡാൻസുമായി ഡോക്‌ടേഴ്സ്; വീഡിയോ

അടുത്തകാലത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്ത, ഏറെ വൈറലായ ഡാൻസ് റീലുകളിൽ ഒന്നാണ് കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്നു തുടങ്ങുന്ന ഗാനം. സെലബ്രിറ്റികളടക്കം പലരും ഈ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ, രണ്ടു ഡോക്ടർമാരുടെ ഡാൻസാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയുമാണ് ‘പാലാപ്പള്ളി’ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഈ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

“വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ… ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്, മികച്ച ഡാൻസർമാരും.” വീണ ജോർജ് കുറിക്കുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Doctors dancing with pala palli thirupalli song