scorecardresearch

Latest News

ചേച്ചി കലിപ്പിലാണെന്ന് ദിയ; എങ്ങനെ ചൂടാവാതിരിക്കുമെന്ന് അഹാന

സിന്ധു കൃഷ്ണയുടെ പിറന്നാളിനോട് അനുബന്ധിച്ചു ദിയ ഇട്ട പോസ്റ്റും അതിലെ അഹാനയുടെ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്

സോഷ്യൽ ലോകത്തെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടയ്ക്കിടെ ഇവരുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, അമ്മ സിന്ധു കൃഷ്ണയുടെ പിറന്നാളിനോട് അനുബന്ധിച്ചു ദിയ ഇട്ട പോസ്റ്റും അതിലെ അഹാനയുടെ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള പഴയൊരു ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അഹാനയെയും കാണാം. ‘അഹാന ശരിക്കും എന്തോ ദേഷ്യത്തിലാണ്’ എന്നാണ് ദിയ കുറിച്ചത്.

എന്നാൽ അപ്പോ തന്നെ അഹാന ദിയക്ക് മറുപടിയുമായി എത്തുകയും ചെയ്തു. “ഒരു കാരണവുമില്ലാതെ നിങ്ങൾ ഒച്ചയുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്യുന്നതിലാണ് എനിക്ക് ദേഷ്യം” എന്നായിരുന്നു അഹാനയുടെ മറുപടി. അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞു ദിയ കരയുന്നത് ചിത്രത്തിൽ കാണാം.

Also Read: ‘തോന്നൽ’ ആൽബം ഹിറ്റ്; ഡാൻസ് കവറുമായി അഹാനയും സഹോദരികളും

അടുത്തിടെ, അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം ‘തോന്നൽ’ പുറത്തിറക്കിയിരുന്നു. തന്റെ 26-ാം ജന്മദിനത്തിലായിരുന്നു അഹാന താൻ സംവിധായികയാവുന്നുവെന്ന വിവരം അറിയിച്ചത്. ഒക്ടോബർ 30 നാണ് വീഡിയോ പുറത്തിറക്കിയത്. തോന്നൽ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികൾ ഷറഫുവിന്റേതാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ അഹാനയെ പ്രശംസിച്ചിരുന്നു ”വളരെ മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്റിങ്ങിലും മികവ് പുലർത്തിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് അഹാന. ഇനിയും സംവിധായിക എന്ന നിലയിൽ കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്നു,” തോന്നൽ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചതാണിത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Diya krishna says chechi is angry about something ahaana krishna gives fitting reply

Best of Express