Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

കൂട്ടുകാർക്കൊപ്പം മറ്റൊരു തകർപ്പൻ ഡാൻസുമായി കൃഷ്ണകുമാറിന്റെ മകൾ ദിയ

അഭിനയരംഗത്ത് ഇല്ലെങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്

Diya Krishna, Krishna Kumar daughter, Ahaana krishna sister diya, Ahaana Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.

അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു. അഭിനയരംഗത്ത് ഇല്ലെങ്കിലും മകൾ ദിയയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു.

സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും യൂട്യൂബിൽ ഏറെ ആരാധകരുള്ള താരമാണ് ഓസി എന്നു വിളിപ്പേരുള്ള ദിയ. സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളുമായി ദിയ ഇടയ്ക്കിടെ എത്താറുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് പുതിയൊരു വീഡിയോയുമായി എത്തുകയാണ് ദിയ. ഇതിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Diya krishna latest dance cover video

Next Story
പുറത്താക്കിയതിൽ വിഷമമുണ്ട്, പോസ്റ്ററൊട്ടിക്കാൻ പറഞ്ഞത് അച്ഛൻ; വൈറല്‍ പോസ്റ്റര്‍ ഉടമ മനേഷിന് പറയാനുണ്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com