scorecardresearch

"അരുൺ ജെയ്റ്റ്‍ലിയുടെ മന്ത്രിപദവി നിഗൂഢരഹസ്യം"; ട്രോളുമായി ദിവ്യ സ്പന്ദന

ജെയ്റ്റ്‍ലിയുടെ മന്ത്രി പദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ചുകൊണ്ടുള്ള ട്രോളാണ് ദിവ്യ സ്പന്ദ

ജെയ്റ്റ്‍ലിയുടെ മന്ത്രി പദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ചുകൊണ്ടുള്ള ട്രോളാണ് ദിവ്യ സ്പന്ദ

author-image
WebDesk
New Update
'പോരാട്ടം അവസാനിപ്പിച്ചോ?'; ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണ്‍മാനില്ല!

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമാണ് ദിവ്യ സ്പന്ദന. ബിജെപിയെയും പ്രധാനമന്ത്രിയെയും വിമർശിച്ച് ട്രോളുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞാണ് ദിവ്യ രാഷ്ട്രീയത്തിൽ തന്റെ മികവും കരുത്തും തെളിയിച്ചത്.

Advertisment

ഇക്കുറി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‍ലിയാണ് ദിവ്യയുടെ ട്രോൾ പരിഹാസത്തിന്റെ ഇര. ജെയ്റ്റ്‍ലിയുടെ മന്ത്രി പദവി നിഗൂഢ രഹസ്യമെന്ന് പരിഹസിച്ചുകൊണ്ടുള്ള ട്രോളാണ് ദിവ്യ സ്പന്ദന ട്വിറ്റ് ചെയ്‍തിരിക്കുന്നത്.

അറ്റ്‌ലാന്റിസ് നഗരം എവിടെയാണ് ഇല്ലാതായത് ?, ദിനോസറുകളുടെ നാശത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്‌ ?, അന്യഗ്രഹ ജീവികള്‍ സത്യമാണോ ? തുടങ്ങിയ നിഗൂഢത നിലനില്‍ക്കുന്ന ചോദ്യങ്ങള്‍ക്കൊപ്പം ഈ മനുഷ്യന്‍ എങ്ങനെ ധനകാര്യ മന്ത്രിയായി എന്ന ചോദ്യവുമായി അരുണ്‍ ജെയ്റ്റ്‍ലിയുടെ ഫോട്ടോ കൊടുത്തിരിക്കുകയാണ് ദിവ്യ സ്പന്ദന.

Advertisment

നേരത്തെ റാഫേല്‍ കരാറില്‍ ആരോപണമുയര്‍ന്നപ്പോൾ മോദിയെ കള്ളനെന്ന് വിളിച്ച് ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ദിവ്യ സ്പന്ദന കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചന്നെ തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് പ്രചരിക്കുകയും ചെയ്തു. ഇത്തരം അപവാദങ്ങള്‍ക്കിടയിലാണ് ദിവ്യ ബിജെപിയെ ട്രോളി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

സോണി പിക്ചേഴ്സ് നിര്‍മ്മിച്ച് ടോം ഹാര്‍ഡി അഭിനയിച്ച മാര്‍വെല്‍ കോമിക്സിലെ ‘വെനം’ സിനിമയുടെ പേരുവെച്ചായിരുന്നു ദിവ്യയുടെ ഒരു ട്രോള്‍. സോണി പിക്‌ചേഴ്‌സും ബിജെപിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് ട്വീറ്റ്. വെനം (വിഷം) നിർമ്മിച്ചത് തങ്ങളാണെന്ന് സോണി പിക്ചേഴ്സ് പറയുമ്പോള്‍ ബി.ജെ.പി.യുടെ മറുപടി ഞങ്ങളത് കഴിഞ്ഞ നാലുകൊല്ലമായി ഇന്ത്യയില്‍ ചെയ്യുകയാണെന്നാണ്. അതായത് കഴിഞ്ഞ നാലു വര്‍ഷമായി അധികാരമുപയോഗിച്ച് ബി.ജെപി. ഇന്ത്യയില്‍ വിഷം തുപ്പുകയാണൊണ് സ്പന്ദനയുടെ വിമര്‍ശനം.

Congress Trolls Arun Jaitley Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: