കൂറ്റൻ ജെല്ലിഫിഷിനൊപ്പം നീന്തി ഡൈവർ, അതിശയിപ്പിക്കുന്ന വീഡിയോ

ഭീമാകാരമായ കടൽജീവിയുമായി നീന്തുന്നതിന്റെ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഡാലി പങ്കുവച്ചിട്ടുണ്ട്

jellyfish, ie malayalam

മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ഒപ്പം അമ്പരപ്പിലുമാണ് ബയോളജിസ്റ്റും അവതാരകയുമായ ലിസി ഡാലി. ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരമായ ഫാൽമൗത്തിൽ ഡൈവ് ചെയ്യുമ്പോഴാണ് ഡാലി ജെല്ലിഫിഷുകളിൽതന്നെ ഏറ്റവും വലിയ ഇനമായ ബാരൽ ജെല്ലിഫിഷിനെ നേരിൽ കണ്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

വന്യജീവി ഛായാഗ്രാഹകൻ ഡാൻ അബോട്ടിനൊപ്പം വൈൽഡ് ഓഷ്യൻ വീക്കിന്റെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ഡാലി ഡൈവ് ചെയ്തത്. ഭീമാകാരമായ കടൽജീവിയുമായി നീന്തുന്നതിന്റെ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഡാലി പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോയും ഡാലി ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

SO THIS JUST HAPPENED Diving with a giant barrel jellyfish! I could not think of a better way to celebrate the end of #WildOceanWeek. The full video of the dive is LIVE right now! I'll put the link in my stories if anybody wants to spend just two minutes watching this breathtaking moment coming face to face with a barrel jellyfish THE SAME SIZE AS ME while diving off of the coast of Falmouth  What an unforgettable experience, I know barrel jellyfish get really big in size but I have never seen anything like it before! For anybody who is in Cornwall do come on down to Maenporth tomorrow at 12pm for a beach clean. There should be a good crowd of us rounded up now so it will be fun – and it will be followed by a small talk about the trip! Thank you Wild Ocean Week and of course the @sharkman_dan for the incredible footage

A post shared by Lizzie Daly (@dalylizzie) on

സി‌എൻ‌എൻ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് സമുദ്രങ്ങളിലെ ഏറ്റവും വലിയ ജെല്ലിഫിഷ് ഇനമാണ് ബാരൽ ജെല്ലിഫിഷ്. വളരെ അപൂർവമായി മാത്രമേ ബയോളജിസ്റ്റ് ഡാലി കണ്ടതുപോലുളളവയെ കാണാൻ കഴിയാറുളളൂ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Diver shares diving with a giant barrel jellyfish

Next Story
‘നാണം കൊണ്ട് മുഖം താഴ്‍ത്തിയോ പ്രിയങ്ക?’; വിവാഹ ദിനത്തില്‍ സാരിയുടുത്ത ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ്Priyanka Gandhi, പ്രിയങ്ക ഗാന്ധി, Twitter, ട്വിറ്റര്‍, trend, ട്രെന്‍ഡ്, hashtag, ഹാഷ്ടാഗ്, saree, സാരി
The moderation of comments is automated and not cleared manually by malayalam.indianexpress.com