വയനാട്ടിലെ ഒരു ഉൾനാട്ടിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവച്ച് സംവിധായകൻ രഞ്ജിത്. ചായകുടിക്കാൻ കയറിയപ്പോൾ, എന്തൊക്കെയാണ് ഇലക്ഷന്‍ വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തിയപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചാണ് രഞ്ജിത് സംസാരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശിഖ ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’ അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്,” ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.

ഈ ശബ്ദങ്ങളാണ് മാധ്യമങ്ങള്‍ പുറത്തെത്തിക്കേണ്ടതെന്നും ആ ശബ്ദമാണ് ജനവിധി തീരുമാനിക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു. മന്ത്രി ടിപി രാമകൃഷ്ണില്‍ നിന്നാണ് പ്രകടന പത്രിക രഞ്ജിത്ത് ഏറ്റുവാങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook