‘വിജയ്, അല്ല ജോസഫ് വിജയ്; ചാണകം, അല്ല തലച്ചോറ്!’ സംഘപരിവാറിനെ കളിയാക്കി ആഷിഖ് അബു

ബി.ജെ.പി ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്

Aashig Abu, Vijay

കൊച്ചി: വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങളെ കളിയാക്കി സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു രംഗത്ത്. വിജയ്‌യെ ‘ജോസഫ് വിജയ്’ ആക്കി വിഷയത്തിന് വര്‍ഗീയനിറം നല്‍കാനുള്ള ബി.ജെ.പി ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

‘കമല്‍ അല്ല കമാലുദ്ധീന്‍, വിജയ് അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് ‘എന്നായിരുന്നു ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മെർസലിന് പിന്തുണയുമായെത്തിയ സൂപ്പർസ്റ്റാർ രജനീകാന്തിനെ അഭിനന്ദിച്ചും ആഷിഖ് അബു രംഗത്തെത്തിയിരുന്നു. സി​നി​മ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തെ​യാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്നു രജനി അഭിപ്രായപ്പെട്ടിരുന്നു. മെ​ർ​സ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ‘സ്റ്റൈൽ മന്നൻ’ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ട്വി​റ്റ​റി​ലൂടെയായിരുന്നു ര​ജ​നീ​കാ​ന്തിന്റെ പ്രതികരണം.

ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു.

കൊ​ള്ള​യ​ടി​ക്കാ​നെ​ത്തു​ന്ന​വ​രോ​ടാ​യി നോ​ട്ട് നി​രോ​ധ​ന​വും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യും കാ​ര​ണം ത​ന്‍റെ പ​ക്ക​ൽ ഒ​രു പൈ​സ​പോ​ലും ഇ​ല്ലെ​ന്നു വ​ടി​വേ​ലു​വി​ന്‍റെ ക​ഥാ​പാ​ത്രം ഹാ​സ്യ​രൂ​പേ​ണ പ​റ​യു​ന്നു. വി​ജയ്‌​യു​ടെ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് 28 ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​സം​ഗം ന​ട​ത്തു​ന്നു​ണ്ട്. സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി ഇ​ല്ലെ​ന്നും വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ഈ ​രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണു ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മെ​ർ​സ​ലി​ൽ​നി​ന്നു ബി​ജെ​പി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു കൗ​തു​കം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Director aashiq abu on vijay vs bjp

Next Story
‘അന്ത പരിപ്പ്‌ തമിഴ്‌നാട്ടില്‍ വേവാത്‌’; മെർസൽ വിഷയത്തിൽ ബിജെപിയുടെ മുനയൊടിക്കുന്ന വിഡിയോ ഹിറ്റ്Mersal, Vijay
The moderation of comments is automated and not cleared manually by malayalam.indianexpress.com