/indian-express-malayalam/media/media_files/uploads/2017/10/Aashiq-horzOut.jpg)
കൊച്ചി: വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങളെ കളിയാക്കി സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു രംഗത്ത്. വിജയ്യെ 'ജോസഫ് വിജയ്' ആക്കി വിഷയത്തിന് വര്‍ഗീയനിറം നല്‍കാനുള്ള ബി.ജെ.പി ശ്രമങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.
‘കമല്‍ അല്ല കമാലുദ്ധീന്, വിജയ് അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ് ‘എന്നായിരുന്നു ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മെർസലിന് പിന്തുണയുമായെത്തിയ സൂപ്പർസ്റ്റാർ രജനീകാന്തിനെ അഭിനന്ദിച്ചും ആഷിഖ് അബു രംഗത്തെത്തിയിരുന്നു. സിനിമ പ്രാധാന്യമുള്ള വിഷയത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നു രജനി അഭിപ്രായപ്പെട്ടിരുന്നു. മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ ‘സ്റ്റൈൽ മന്നൻ’ അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു.
കൊള്ളയടിക്കാനെത്തുന്നവരോടായി നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയും കാരണം തന്റെ പക്കൽ ഒരു പൈസപോലും ഇല്ലെന്നു വടിവേലുവിന്റെ കഥാപാത്രം ഹാസ്യരൂപേണ പറയുന്നു. വിജയ്യുടെ മൂന്ന് കഥാപാത്രങ്ങളിൽ ഒന്ന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരേ ശക്തമായ പ്രസംഗം നടത്തുന്നുണ്ട്. സിംഗപ്പൂരിൽ ഇത്രയും നികുതി ഇല്ലെന്നും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞുവയ്ക്കുന്നു. ഈ രംഗങ്ങൾ വെട്ടിമാറ്റണമെന്നാണു ബിജെപി ആവശ്യപ്പെടുന്നത്.
മെർസലിൽനിന്നു ബിജെപി നീക്കണമെന്ന് ആവശ്യപ്പെടുന്ന രംഗങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി എന്നുള്ളതാണ് മറ്റൊരു കൗതുകം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.