കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപ് ജയിലിലായിട്ട്   രണ്ട് മാസം  ആകാറാകുന്നു. ഇതിനിടെ കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ തുടരുന്നു. പക്ഷെ ഇപ്പോഴും യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നത് ദിലീപിനെ സംബന്ധിക്കുന്ന വാര്‍ത്തകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കേസ് സംബന്ധിച്ച് ദിലീപിനെ കുറിച്ചുളള വാർത്തകൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാൽ  വാർത്തകളിൽ ദീലീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ  കാണാനാണ് കൂടുതൽ ആളുകളുളളതെന്ന് സോഷ്യൽ മീഡിയ ട്രെൻഡ്‌സ് വ്യക്തമാക്കുന്നത് .

നിലവിൽ യൂട്യൂബില്‍ ട്രെന്‍ഡ് ചെയ്യുന്ന ആദ്യ ആറ്  മലയാളവാർത്താ വീഡിയോകളും ദിലീപിന്റേതു തന്നെ. ബുധനാഴ്ച  അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ക്കായി ആലുവയിലെ വീടായ പദ്‌മസരോവരത്തില്‍ ദിലീപ് എത്തിയിരുന്നു.  ഇതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഇത് സംബന്ധിച്ച വാർത്താ വിഡിയയോ ആണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോകള്‍ കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ