Latest News

മലയാളി അനിമേഷൻ പഠിച്ചാൽ; വൈറലായി ‘മീശ മാധവ’ന്റെ ‘അവഞ്ചേഴ്‌സ്’ വേർഷൻ

മീശമാധവനിലെ ഏറ്റവും രസകരമായ കോമഡി രംഗങ്ങളിൽ ഒന്നാണ് അവഞ്ചേഴ്സിലെ കഥാപാത്രങ്ങളെ വെച്ചു അനിമേഷൻ ചെയ്ത് ഇറക്കിയിരിക്കുന്നത്

avengers, meesha madahvan, മീശ മാധവൻ, dileep, avengers animation video, meesha madhavan avengers video, viral video, fb viral, ie malayalam

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നാണ് മീശ മാധവൻ. ചേക്കിലെ കള്ളൻ മാധവനെയും ഭഗീരഥൻ പിള്ളയെയും മലയാളികൾ ഇന്നും ആഘോഷിക്കാറുണ്ട്. ട്രോളുകളായും മറ്റുമാണ് ഈ കഥാപാത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയാറുള്ളത്. എന്നാൽ ഇപ്പോഴിതാ മീശമാധവന്റെ അവഞ്ചേഴ്‌സ് വേർഷനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മീശമാധവനിലെ ഏറ്റവും രസകരമായ കോമഡി രംഗങ്ങളിൽ ഒന്നാണ് അവഞ്ചേഴ്സിലെ കഥാപാത്രങ്ങളെ വെച്ചു അനിമേഷൻ ചെയ്ത് ഇറക്കിയിരിക്കുന്നത്. രാത്രി സരസുവിനെ കാണാൻ വരുന്ന ഭഗീരഥൻ പിള്ള മാധവൻ ഒരുക്കിയ കെണിയിൽപ്പെട്ട് പട്ടാളം പുരുഷുവിന്റെ കയ്യിൽ നിന്നും തോക്കിനു അടിവാങ്ങുന്നതും പിന്നീട് ഉളുക്കിയ പെടലിയുമായി നടന്നു പോകുമ്പോൾ ലൈൻമാൻ ലോനപ്പൻ കളിയാക്കുന്നതുമാണ് അനിമേഷൻ ചെയ്തിരിക്കുന്ന രംഗം.

ആ രംഗം അതുപോലെ തന്നെ പകർത്തിയിരിക്കുകയാണ് അനിമേഷനിൽ. കഥാപത്രങ്ങളുടെ രൂപത്തിൽ മാത്രമാണ് മാറ്റം. ജഗതിക്കും ദിലീപിനും പകരം താനോസും തോറുമാണ് അനിമേഷനിൽ പ്രത്യക്ഷപ്പെടുന്നത്. ഹൾക്കാണ് പട്ടാളം പുരുഷു ആയി പ്രത്യക്ഷപ്പെടുന്നത്. കൊച്ചിൻ ഹനീഫയുടെ പെടലി ഉളുക്കിയ തൃവിക്രമൻ എന്ന കഥാപാത്രം അവേഞ്ചേഴ്സിലെ ലോക്കിയാണ്. ലൈൻമാൻ ലോനപ്പനായി എത്തുന്നത് സ്‌പൈഡർമാനും.

“മലയാളികൾ അനിമേഷൻ പഠിച്ചാൽ ദിതാണ് ഉണ്ടാകാൻ പോകുന്നത്… ഇനി എന്തെല്ലാം കാണാം” എന്ന അടികുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. അവഞ്ചേഴ്സിന്റെയും മീശമാധവന്റെയും ആരാധകർ ഒരുപോലെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

Read Also: ‘അ-ആകാസം, ടെ-ടയര്‍, മു-മുട്ടായി, ചു-ചുണ്ട്, ടെ-ടെയ്ഗർ’; വൈറലായി നാലു വയസുകാരന്റെ അക്ഷരമാല

2002ലാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് കാവ്യാ മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീശ മാധവൻ പ്രദർശനത്തിനെത്തിയത്. കോമഡിക്ക് വളരെ പ്രാധാന്യമുള്ള കുടുംബ ചിത്രത്തിൽ ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രജിത്, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സലിം കുമാർ എന്നിങ്ങനെ വലിയ താരനിരതന്നെ ഉണ്ടായിരുന്നു.

മർവൽ സിനിമാസിന്റെ അമേരിക്കൻ സൂപ്പർ ഹീറോ സിനിമയാണ് അവഞ്ചേഴ്‌സ്. ഒന്നിലധികം സൂപ്പർ ഹീറോകൾ ഒരുമിച്ചു വരുന്ന ചിത്രമാണ് അവഞ്ചേഴ്‌സ്. അയൺ മാൻ,ക്യാപ്റ്റൻ അമേരിക്ക, ഹൾക്ക്, തോർ, ബ്ലാക്ക് വിഡോ, ഹൊകൈ, ലോക്കി തുടങ്ങിയ സൂപ്പർ ഹീറോ കഥാപാത്രണങ്ങളാണ് അവഞ്ചേഴ്സിൽ ഉള്ളത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dileep starrer meesha madhavan movie scene avengers version animation video viral

Next Story
ഇവിടെ ഭാവനയ്ക്ക് അതിരുകളില്ല, വൈറലായി നാലു വയസുകാരന്റെ അക്ഷരമാലviral video, malayalam alphabets study, malayalam letters study, malayalam alphabets study viral video, malayalam letters study viral video, malayalam aksharamala viral video, fidhu, fidhus world, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com