scorecardresearch

പൊലീസ് യൂണിഫോമിൽ ദിലീപിന്റെ കിടിലൻ ലുക്ക്; ഏതു വേഷവും ആ കൈകളിൽ ഭദ്രമെന്ന് ആരാധകർ

പ്രോസ്തെറ്റിക് ഡിസൈനറായ സേതു ശിവാനന്ദനാണ് ക്യാരക്ടർ കൺസപ്റ്റായി ചിത്രം പങ്കുവച്ചത്

പ്രോസ്തെറ്റിക് ഡിസൈനറായ സേതു ശിവാനന്ദനാണ് ക്യാരക്ടർ കൺസപ്റ്റായി ചിത്രം പങ്കുവച്ചത്

author-image
Trends Desk
New Update
Dileep, Police Look

ചിത്രം: ഫേസ്ബുക്ക്/Sethu Sivanandan

മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുടുംബപ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പ്രിൻസ് ആൻ്റ് ഫാമിലി.' മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.

Advertisment

ഇപ്പേഴിതാ, ദിലീപിന്റെ ഒരു വെറൈറ്റി പൊലീസ് വേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുരണ്ട മുടിയും കട്ടിയില്ലാത്ത മീശയുമെല്ലാമായി ഇതിനു മുൻപ് കാണാത്ത ഗെറ്റപ്പിലുള്ള ദിലീപിനെയാണ് ഈ ചിത്രത്തിൽ കാണാനാവുക.

പ്രോസ്തെറ്റിക് ഡിസൈനറായ സേതു ശിവാനന്ദനാണ് ക്യാരക്ടർ കൺസപ്റ്റായി ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. നിരവധി ആളുകളാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. "ഏതു വേഷവും ആ കൈകളിൽ ഭദ്രം" എന്നാണ് ഒരു ആരാധകൻ ചിത്രത്തിനുതാഴെ കമന്റു ചെയ്തത്. "ചാന്തുപൊട്ടും കുഞ്ഞി കൂനനും ചെയ്ത ദിലീപിന് ഇതും പറ്റും", "വില്ലൻ വേഷം ആണെങ്കിൽ പൊളിക്കും" എന്നിങ്ങനെയാണ് കമന്റുകൾ.

Also Read: ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്

Advertisment

അതേസമയം, മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിനൊപ്പം, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ദീഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആൻ്റണി, അശ്വിൻ ജോസ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിലുണ്ട്. ബിൻ്റോ ജോസഫാണ് ചിത്രത്തിൻ്റെ സംവിധാനം. 

Also Read: ഒന്നാം തരം ബലൂണ്‍ തരാം, ഒരു നല്ല പീപ്പീ തരാം; വൈറലായ ആ ബലൂൺ പാട്ടുകാരി ഇവിടെയുണ്ട്

ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നിവയ്ക്കു ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്. ബീൻ്റോ സ്റ്റീഫൻ്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. കേശു ഈ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിനു ശേഷം ഉർവശിയും ദിലീപും ഒന്നിച്ചെത്തുന്ന ചിത്രംകൂടിയാണിത്.

Read More: ആരും കാണാത്ത ദാമൂവിന്റെ കഴിഞ്ഞകാലം; ചാരമാണെന്ന് കരുതി ചികയാൻ നോക്കണ്ടെന്ന് ആരാധകർ

Viral Photo Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: