ദിലീപും നാദിർഷായും ഒന്നിച്ച് അഭിനയിച്ച പഴയകാല കോമഡി ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരുവരും ഒന്നിച്ച സ്റ്റേജ് പ്രോഗ്രാമിന്റെ വിഡിയോയാണ് ഇപ്പോൾ വീണ്ടും തരംഗമാകുന്നത്. ഉപ്പ എങ്ങനെയെങ്കിലും മരിക്കണമെന്ന് ആഗ്രഹിക്കുന്ന മക്കളും ഭാര്യയും അതിനായി നടത്തുന്ന ശ്രമമാണ് കോമഡിയുടെ ഇതിവൃത്തം. ഉപ്പയായി ഷിയാസും ഉമ്മയായി എബിയുമാണ് അഭിനയിച്ചിരിക്കുന്നത്. മക്കളായിട്ട് ദിലീപും നാദിർഷായും മരുമകളായിട്ട് തെസ്‌നി ഖാനുമാണ് അഭിനയിച്ചിരിക്കുന്നത്.

മഹാരാജാസ് കോളേജിലെ ബിരുദ പഠനത്തിന് ശേഷമായിരുന്നു ദിലീപ് മിമിക്രിയ ഗൗരവമായി കാണാന്‍ ആരംഭിച്ചത്. സ്റ്റേജ് മിമിക്രികളില്‍ ശ്രദ്ധേയനായ ദിലീപിന് മറ്റൊരു മേഖലയിലേക്കുള്ള മാറ്റം സംഭവിക്കുകയായിരുന്നു ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റിലൂടെ. ഇതിന് ദിലീപിന് അവസരമൊരുക്കിയത് നാദിര്‍ഷാ ആയിരുന്നു.

ഒരു കരിയര്‍ എന്ന നിലയില്‍ ദിലീപിന്റെ മിമിക്രി ജീവിതം ആരംഭിക്കുന്നത് കലാഭവനില്‍ നിന്നായിരുന്നു. കലാഭവനിലേക്ക് ദിലീപിനെ കൈ പിടിച്ചു കയറ്റയതും നാദിര്‍ഷ ആയിരുന്നു. പ്രായം കൊണ്ട് ദിലീപാണ് സീനിയറെങ്കിലും മിമിക്രിയില്‍ നാദിര്‍ഷാ ആയിരുന്നു സീനിയര്‍. പാട്ടെഴുത്തും സ്‌ക്രിപ്റ്റിംഗും സ്‌കിറ്റ് സംവിധാനവുമായി നാദിര്‍ഷാ ചെയ്യുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ