‘ഇന്റര്‍വെല്‍’ ആയിട്ടേയുള്ളു; പിക്ചർ ഇനിയും ബാക്കിയെന്ന് ദിലീപ് ആരാധകര്‍

ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചതിന് പുറകെ ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍പേജ് മാറ്റി ആഘോഷപരിപാടികള്‍ ആരംഭിച്ചു.

Dileep, Dileep Online

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം നടന്‍ ദിലീപിന് ജാമ്യം കിട്ടിയതിന്റെ ആഘോഷത്തിലാണ് ആരാധകര്‍. ദിലീപിന് ഹൈക്കോടതി ജാമ്യമനുവദിച്ചതിന് പുറകെ ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിന്റെ കവര്‍പേജ് മാറ്റി ആഘോഷപരിപാടികള്‍ ആരംഭിച്ചു. ‘ഇന്റര്‍വെല്‍’ എന്നാണ് പുതിയ കവര്‍പേജില്‍ എഴുതിയിരിക്കുന്നത്.

കൊച്ചി രാജാവ് എന്ന ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം ജയില്‍ മോചിതനായി പുറത്തിറങ്ങുന്ന ചിത്രമാണ് പേജില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്രയും ദിവസമായിട്ടും കേരളാ പൊലീസിന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് ദിലീപിന്റെ പുനര്‍ജന്മമാണെന്നുമാണ് ഹൈക്കോടതിക്കു മുന്നില്‍ തടിച്ചുകൂടിയ ആരാധകരുടെ പ്രതികരണം. ആലുവ സബ്ദയിലിനു മുമ്പിലും ആരാധകർ തടിച്ചു കൂടിയിരിക്കുകയാണ്. സിനിമാക്കാരും ഇക്കൂട്ടത്തിലുണ്ട്. ദിലീപ് തെറ്റു ചെയ്യില്ലെന്നു വിശ്വസിക്കുന്നുവെന്നാണ് നടൻ അൻസാർ പ്രതികരിച്ചത്. ദിലീപിന് ജാമ്യം ലഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്ന് ഗായകനും, നാദിർഷയുടെ സഹോദരനുമായ സമദ് പറഞ്ഞു.

അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും, വിധിയുടെ പകർപ്പ് വായിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അതേസമയം, കോടതി അനുവദിച്ച ജാമ്യത്തെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് റൂറൽ എസ്പി എ.വി ജോർജ് വ്യക്തമാക്കി.

ഇതിനിടയിലും ആരാധകരുടെ ആഘോഷം തുടരുകയാണ്. യുവാക്കൾ മുതൽ വളരെ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് തങ്ങളെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ആലുവ സബ്ജയിലിനു മുന്നിൽ ദിലീപിന്റെ വലിയ ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു മുകളിൽ പാലഭിഷേകവും ചുറ്റും കൂടിയവർക്ക് ലഡു വിതരണവും നടത്തുകയാണ് ആരാധകർ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dileep fans ecstatic after kerala high court grants bail to actor in actress attack case

Next Story
കാണ്ടാമൃഗമാണ്, പക്ഷേ ക്യൂട്ടാണ് !
The moderation of comments is automated and not cleared manually by malayalam.indianexpress.com