ദിലീപ്-മഞ്ജു വാരിയര്‍ ദമ്പതികളുടെ മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദിലീപ് അഭിനയിച്ച വിവിധ സിനിമകളിലെ കഥാപാത്രങ്ങളുടെ ഹാസ്യ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡബ്‌സ്മാഷ്. കൂട്ടിന് നാദിര്‍ഷയുടെ മകള്‍ ഐഷയുമുണ്ട്.

ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഡബ്സ്മാഷില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതി പരിപാടികളിലോ സോഷ്യല്‍ മീഡിയയിലോ അത്ര സജീവമല്ലാത്ത മീനാക്ഷിയെ, ദിലീപ്-കാവ്യ വിവാഹത്തിനു ശേഷം ഇപ്പോഴാണ് കാണുന്നത്.

മീനാക്ഷി സിനിമയിലേക്കു വരുമോ എന്ന ആകാംക്ഷയിലാണ് ദിലീപ് ആരാധകര്‍. എന്നാല്‍ ഡോക്ടറാകാനാണ് മാനാക്ഷിക്കു താത്പര്യം. പ്ലസ്ടു കഴിഞ്ഞ്, നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് മീനാക്ഷി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ