/indian-express-malayalam/media/media_files/uploads/2023/07/Viral-2.jpg)
Photo: Screengrab
നായയുമായി ബന്ധപ്പെട്ട ഏത് വീഡിയോയ്ക്കും ഇന്റര്‍നെറ്റില്‍ സ്വീകാര്യത ലഭിക്കാറുണ്ട്. കാരണം നായയെ ഇഷ്ടപ്പെടുന്നവരും താല്‍പ്പര്യമില്ലാത്തവരും കൂടുതലായതുകൊണ്ട് തന്നെ. എന്നാല്‍ നായയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ, അതും തെരുവുനായയുടെ.
ഡിജിറ്റല്‍ ക്രിയേറ്ററായ അന്‍മോല്‍ ബാബറാണ് തെരുവുനായയുടെ ചില്ലിങ് നിമിഷങ്ങളുടെ വീഡിയോ ചെയ്തിരിക്കുന്നത്. തെരുവുനായയുടെ ഓരോ ചെയ്തികളും ഡയലോഗടക്കമാണ് അന്‍മോല്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്.
പരിചയമുള്ള നായകകള്‍ എങ്ങനെയാണ് വാക്സിനേഷനോട് പ്രതികരിക്കുന്നത്, മറ്റ് നായകളുമായുള്ള പോരുകള്‍, വീട്ടില്‍ വളര്‍ത്തുന്ന നായകളോടുള്ള താല്‍പ്പര്യമില്ലായ്മ എന്നിവയെല്ലാം അന്‍മോല്‍ അസലായി തന്നെ കാണിക്കുന്നുണ്ട്.
ജൂലൈ രണ്ടാം തീയതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം തന്നെ 80,000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
അന്‍മോലിന്റെ അതീവശ്രദ്ധയെ പുകഴ്ത്തി നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us