scorecardresearch

Latest News

ഒറിജിനലിനെ വെല്ലും ഈ ‘പത്തല പത്തല’; പരിമിതിക്കപ്പുറം നില്‍ക്കുന്ന പാട്ട്; വീഡിയോ

കമല്‍ ഹാസന്‍ ടീം ഓണ്‍ലൈനാണ് യുവാവിന്റെ വീഡിയോ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്

Trending, Viral Video

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലെ ‘പത്തല പത്തല’ എന്ന ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു. ഭിന്നശേഷിക്കാരനായ യുവാവ് പാടിയ ഈ ഗാനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയം കീഴടക്കുന്നത്.

കമല്‍ ഹാസന്‍ ടീം ഓണ്‍ലൈനാണ് യുവാവിന്റെ വീഡിയോ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തെങ്ങും നെല്‍പാടങ്ങളുമെല്ലാമായി ഹരിതഭംഗിയുള്ള പ്രദേശത്തിരുന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ട് പ്ലാസ്റ്റിക് ബക്കറ്റാണ് താളം പിടിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.

യുവാവിന്റെ ഗനത്തിന് വലിയ കയ്യടിയാണ് ലഭിച്ചിരിക്കുന്നത്. പലരും കമല്‍ ഹാസനെ വീഡിയോയുടെ താഴെ ടാഗ് ചെയ്തിട്ടുമുണ്ട്. യഥാര്‍ത്ഥ ഗാനത്തിനൊപ്പം നില്‍ക്കുന്നതാണ് യുവാവിന്റെ താളവും ആലാപനവുമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കമല്‍ ഹാസന്‍ തന്നെ രചിക്കുകയും ആലാപിക്കുകയും ചെയ്ത ഗാനമാണ് ‘പത്തല പത്തല’. തിയേറ്ററുകളില്‍ ആരവങ്ങള്‍ സൃഷ്ടിക്കാന്‍ ഗാനത്തിനായിരുന്നു. കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Also Read: കാറിന്റെ ബംപറില്‍ കുടുങ്ങി പുളഞ്ഞ് പുലി; സങ്കടപ്പെടുത്തും ഈ വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Differently abled mans version of pathala pathala wins hearts video