/indian-express-malayalam/media/media_files/2025/10/29/dies-irae-2025-10-29-17-20-44.jpg)
ചിത്രം: ഫേസ്ബുക്ക്
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡീയസ് ഈറേ'. ചിത്രം ഒക്ടോബർ 31 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. 'വർഷത്തിൽ ഒരു പടം, അതു മതി അയാൾക്ക്' എന്നാണ് ഒരു ആരാധകൻ കമന്റിൽ കുറിച്ചത്. നേരത്തെ, ചിത്രത്തിലെ മോഹൻലാലിന്റെ കാമിയോ റോളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ
മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ഡീയസ് ഈറെയുടെ അതേ കളർ ടോണിലുള്ള ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ചുവപ്പും കറുപ്പും ഷെയ്‌ഡിലുള്ള ചിത്രമാണ് മോഹൻലാൽ ഫേസ്ബുക്ക് ഡിപി ആക്കിയത്. ഇതിനു പിന്നാലെ ഡീയസ് ഈറെയിൽ മോഹൻലാലിന്റെ കാമിയോ റോൾ ഉണ്ടാകുമെന്ന് നിരവധി പോസ്റ്റുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഭ്രമയുഗത്തിൻ്റെ വിജയത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ തന്നെയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ ഐഎസ്സി, കലാസംവിധാനം ജ്യോതിഷ് ശങ്കർ, സംഗീത സംവിധാനം ക്രിസ്റ്റോ സേവ്യർ, എഡിറ്റങ് ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനിങ് ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ് എം.ആർ രാജാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.
Read More: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us