സ്റ്റംപിന് പിന്നിലെ വേഗതയേറിയ കൈകള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടേത് ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ശനിയാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തില്‍ സ്റ്റംപിന് മുന്നിലും താന്‍ തന്നെയാണ് വേഗതയേറിയ താരമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ധോണി ചെയ്തത്. കിവീസ് ഉയര്‍ത്തിയ വമ്പന്‍ ലക്ഷ്യം പിന്തുടരവേ മൈക്കള്‍ സാന്നറിന്റെ ഓവറിലാണ് ധോണി കളംകടന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ബാറ്റില്‍ തട്ടാതെ പന്ത് വിക്കറ്റ് കീപ്പറായ ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഗ്ലെന്‍ സ്റ്റംപ് ചെയ്തെങ്കിലും ധോണിയുടെ വേഗത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ല. ഒരു അഭ്യാസിയെ എന്ന പോലെ ധോണി കാലുകള്‍ രണ്ടും അകത്തി ക്രീസില്‍ തൊടുകയായിരുന്നു. ധോണിയുടെ അഭ്യാസപ്രകടനം കണ്ട് രാജ്കോട്ടിലെ കാണികള്‍ ആര്‍ത്തുവിളിക്കുകയും ചെയ്തു. അതേസമയം ഇതിന്റെ ചിത്രം പ്രചരിച്ചതോടെ ആരാധകര്‍ അടിക്കുറിപ്പുകളുമായാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ