ഇന്ത്യൻ ക്രിക്കറ്റ് ടീമിലെന്ന പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും സജീവമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. പ്രത്യേകിച്ച് മകൾ സിവായുമായുള്ള മനോഹന നിമിഷങ്ങൾ ഒന്നുപോലും വിടാതെ താരം ഇൻസ്റ്റാഗ്രമിൽ പങ്കുവെക്കാറുണ്ട്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അംഗമല്ലാത്തതിനാൽ തന്നെ മകളുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുന്നതിന്രെ സന്തോഷത്തിലാണ് താരം.
ഏറ്റവും ഒടുവിൽ മകൾ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പയറ്റി തെളിഞ്ഞ ഗുരുവായി മകൾ സിവ, അനുസരണയുള്ള ശിഷ്യനായി അച്ഛൻ ധോണി. സിവയുടെ ചുവടുകൾ അതുപോലെ കണ്ട് പഠിച്ച് അവതരിപ്പിക്കുകയാണ് ധോണി.
ക്രിക്കറ്റ് മൈതാനത്തെ സൂക്ഷമതയും ശ്രദ്ധയും തന്റെ മകളുടെ മുന്നിലും ആവർത്തിക്കുന്നു ധോണി. ധോണി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ സംഭവം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.