അച്ഛന്മാര്‍ കളിക്കളത്തില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ പുറത്ത് മക്കളും ചങ്ങാത്തം കൂടുന്നു. ഇന്ത്യന്‍ താരങ്ങളായ റെയ്‌നയുടേയും ധോണിയുടേയും ഹര്‍ഭജന്റേയും മക്കളാണ് അച്ഛന്മാരുടെ സൗഹൃദത്തെ മൈതാനത്ത് പുറത്തും പിന്തുടര്‍ന്നത്.

റെയ്‌ന കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയിലാണ് മൂന്ന് കുട്ടികളും ഒരുമിച്ച് കളിക്കുന്നത്. റെയ്‌നയുടെ മകള്‍ ഗ്രാസിയയും ധോണിയുടെ മകള്‍ സിവയും ഹര്‍ഭജന്റെ മകള്‍ ഹിനായയുമാണ് ഒരുമിച്ച് കളിച്ചുല്ലസിക്കുന്നത്. കൈകള്‍ കോര്‍ത്ത് പിടിച്ച് വട്ടത്തില്‍ കറങ്ങി കൊണ്ട് പാട്ട് പാടുന്ന മൂന്നു പേരുടേയും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യയ്ക്കായി ഒരുപാട് കളികളില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള മൂന്ന് പേരും നാളുകള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഒരുമിക്കുകയാണ്. ഇതോടെ ഒരുങ്ങിയത് മൂന്ന് കുട്ടികള്‍ക്കും ചങ്ങാത്തം കൂടാനുള്ള അവസരമാണ്. സീസണ്‍ തുടങ്ങിയതു മുതല്‍ ചെന്നൈയുടെ താരങ്ങളാണ് റെയ്‌നയും ധോണിയും. ഈ സീസണോടെയാണ് ഹര്‍ഭജന്‍ ചെന്നൈയിലെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ