scorecardresearch

Google Trends: ആരാധകരെ ഞെട്ടിച്ച വിയോഗ വാർത്ത; രണ്ട് മണിക്കൂറിൽ ധർമേന്ദ്രയെ തിരഞ്ഞത് പത്തു ലക്ഷത്തിലധികം പേർ

ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമെന്നാണ് ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമെന്നാണ് ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

author-image
Trends Desk
New Update
Dharmendra

ഫയൽ ഫൊട്ടോ

ഇതിഹാസ ബോളിവുഡ് താരം ധർമേന്ദ്രയുടെ വിയോഗ വാർത്ത വലിയ ഞെട്ടലാണ് സിനിമ ലോകത്തും ആരാധകരിലും സൃഷ്ടിച്ചത്. ഇന്ന് ഉച്ചയോടെ മുബൈയിലായിരുന്നു നടന്റെ അന്ത്യം. 89-ാം വയസിലാണ് നടൻ വിടപറഞ്ഞത്. ഏറെക്കാലം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അടുത്തിടെ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അന്ത്യം.

Advertisment

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ഒരു പാട് തലമുറകളെ വിസ്മയിപ്പിച്ച നടന്റെ വിയോഗം പലർക്കും ഉൾക്കൊള്ളനായിട്ടില്ല. മരണ വാർത്ത പുറത്തുവന്നതിനു പിന്നാലെ ധർമേന്ദ്രയെ ഇന്റർനെറ്റിൽ തിരഞ്ഞ് ലക്ഷക്കളാണ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം ആളുകളാണ് ധർമേന്ദ്രയെ തിരഞ്ഞത്.

Also Read: ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ നടൻ, ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ യുഗാന്ത്യമെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമെന്നാണ് ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ അസാധാരണ നടനായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ധർമേന്ദ്രയുടെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ പ്രേക്ഷകരെ സ്പർശിച്ചുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. 

Advertisment

Also Read: ഒരു യുഗത്തിൻ്റെ അവസാനമാണിത്; കരൺ ജോഹർ

ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ബോളിവുഡിന്റെ ഹീമാൻ ഇനിയില്ല; ധർമ്മേന്ദ്ര ഇനി ഓർമ

Trending Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: