scorecardresearch

ദേ പാട്ടും പാടി ഒരു ഡിജിപി ഇറങ്ങി പോകുന്നു!; വേറിട്ടൊരു വിരമിക്കൽ

പേരൂർക്കട എസ് എപി ഗ്രൗണ്ടിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്വയം എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചാണ് ടോമിൻ തച്ചങ്കരി വിടവാങ്ങിയത്

പേരൂർക്കട എസ് എപി ഗ്രൗണ്ടിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്വയം എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചാണ് ടോമിൻ തച്ചങ്കരി വിടവാങ്ങിയത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DGP Tomin J Thachankary| DGP Tomin J Thachankary Farewell Parade Song| ഡിജിപി ടോമിൻ ജെ തച്ചങ്കരി

ഡിജിപി ടോമിൻ ജെ തച്ചങ്കരി

പലതരം വിരമിക്കലുകൾ കേരളം കണ്ടിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ വേറിട്ടൊരു കാഴ്ച സമ്മാനിക്കുകയാണ് ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ വിരമിക്കൽ. 36 വർഷത്തെസേവനത്തിനൊടുവിൽ കേരള പൊലീസിൽ നിന്നും വിരമിച്ചിരിക്കുകയാണ് തച്ചങ്കരി. പേരൂർക്കട എസ് എപി ഗ്രൗണ്ടിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്വയം എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചാണ് ടോമിൻ തച്ചങ്കരി വിടവാങ്ങിയത്.

Advertisment

"വിട ചൊല്ലുമീ ദിനം… ഈ വേഷമിന്നിതാ മാറ്റുന്നു ഞാൻ… പടിയിറങ്ങുമ്പോൾ ആത്മാഭിമാനം…. മറക്കുകില്ലൊരിക്കലും ഞാൻ എന്റെ ധീരമാം സേനയേ…" ഇങ്ങനെ പോവുന്നു പാട്ടിലെ വരികൾ. ഏറെ സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് കേരള പൊലീസിൽ നിന്ന് പടിയിറങ്ങുന്നതെന്നും വിടവാങ്ങൽ പരേഡിൽ സംസാരിക്കവെ തച്ചങ്കരി പറഞ്ഞു.

ശിഷ്ടകാലം കലാപ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാനാണ് താൽപ്പര്യമെന്ന് തച്ചങ്കരി മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ റയാൻ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാവും. ഒപ്പം പാട്ടും അഭിനയവും സിനിമയുമൊക്കെയായി ബാക്കിവച്ച സ്വപ്നങ്ങളെ പിൻതുടരുമെന്നും തച്ചങ്കരി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ കലയന്താന്നി സ്വദേശിയാണ് ടോമിൻ ജെ തച്ചങ്കരി. 1987ൽ ഐപിഎസ് നേടിയ തച്ചങ്കരി കേരള കേഡറിൽ ആലപ്പുഴയിലാണ് സർവ്വീസ് ആരംഭിച്ചത്. പിന്നീട് കോഴിക്കോട് റൂറൽ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ എസ്.പിയായി പ്രവർത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിൻറെ സ്പെഷ്യൽ സെൽ, ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.

Advertisment

എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കൽ സർവ്വീസസ് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി ജോലി നോക്കി. ഇടക്കാലത്ത് കേരളാ ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂർ റേഞ്ച് എന്നിവിടങ്ങളിൽ ഐ.ജിയായും പ്രവർത്തിച്ചു. ഐ.ജി ആയിരിക്കെ കേരളാ മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ്, കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഐ.ജി ആയും ട്രാൻസ്പോർട്ട് കമ്മീഷണറായും പ്രവർത്തിച്ചു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റൽ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പോലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആംഡ് പോലീസ് ബറ്റാലിയൻ, കോസ്റ്റൽ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പിയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതല വഹിച്ചു. കേരളാ ബുക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, കേരള പോലീസ് ഹൗസിംഗ് ആൻറ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. ഫയർ ആൻറ് റെസ്ക്യു മേധാവിയായും പ്രവർത്തിച്ചു.

കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ തസ്തികയിലായിരുന്നു ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്.

Tomin Thachankary Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: