മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനായ ‘ചാര്‍ലി’യുടെ മറാത്തി റീമേക്കിന് വ്യാപക വിമര്‍ശനം. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ യുട്യൂബ് ടീസറിന് താഴെ മലയാളികള്‍ അടക്കം നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.
മുരളി നല്ലപ്പയാണ് ചിത്രം മറാത്തിയില്‍ സംവിധാനം ചെയ്യുന്നത്. അങ്കുഷ് ചൗധരിയാണ് ദുല്‍ഖര്‍ ചെയ്ത ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറാത്തിയില്‍ ചാര്‍ലി ‘ദേവ’ എന്ന പേരിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. തേജസ്വിനി പണ്ഡിറ്റാണ് ചിത്രത്തിലെ നായിക. ‘ദേവ ചി മായ’ എന്നാണ് ചിത്രത്തിന്റെ പേര്. ഒന്നര മിനുട്ട് മാത്രമുളള ടീസറാണ് ഇപ്പോള്‍ പുറത്തുവന്നത്.
നേരത്തേ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രം ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിനും വ്യാപക ട്രോള്‍ ലഭിച്ചിരുന്നു. കന്നഡ പതിപ്പായ ഗൗഡരു ഹോട്ടലില്‍ നായകനാകുന്ന രചണ്‍ ചന്ദ്രയെ ആണ് ട്രോളന്മാര് ആദ്യം എടുത്തിട്ട് അലക്കിയത്. കുഞ്ഞിക്കയ്ക്ക് പകരം വെക്കാന്‍ ‘ഏലൂര്‍ ജോര്‍ജ്ജിനെ’ ആണോ കൊണ്ടു വന്നതെന്നായിരുന്നു പരിഹാസം.
കൂടാതെ ട്രെയിലറിന്റെ യൂട്യൂബ് കമന്റ്ബോക്സിലും മലയാളികള്‍ കമന്റുകളിലൂടെ ആക്രമണം നടത്തിയിരുന്നു. നിവിന്‍പോളിയുടെ പ്രേമം റീമേക്ക് ട്രെയിലര്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു വിധി.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ചാര്‍ലിക്ക് ലഭിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കിയിരുന്നു.