കാലം മാറുന്നതിനു അനുസരിച്ച് സമൂഹത്തിന്റെ ചിന്തകളും മാറികൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് വെളിച്ചം വീഴുന്ന നിരവധി ക്യാംപെയിനുകൾ സമൂഹമാധ്യമങ്ങളിൽ നമുക്കിപ്പോൾ കാണാം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ പുതിയ ക്യാംപെയിനാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ പ്രവണതയ്ക്ക് എതിരെയാണ് ഈ ക്യാംപെയിൻ. പുരുഷന്മാർ വീട്ടുജോലികളിൽ സഹായിക്കുന്നത് ഔദാര്യമല്ല, അവനവന്റെ ഉത്തരവാദിത്വമാണെന്നാണ് ഈ ക്യാംപെയിൻ പറയുന്നത്.
“വീട്ടുജോലി എല്ലാവരുടെയും തുല്യ ഉത്തരവാദിത്വമാണ്, അത് തുല്യമായി തന്നെ ചെയ്യാം. വീട്ടുജോലികൾ സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്ന ചിന്തയോട് ഇനി വേണ്ട വിട്ടുവീഴ്ച,” എന്ന സന്ദേശമാണ് ഈ വീഡിയോ മുന്നോട്ടുവയ്ക്കുന്നത്.
Read more: കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ലത്; സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ