/indian-express-malayalam/media/media_files/uploads/2022/05/delivery-man-software-engineer.jpg)
ഒരു ജോലിയും ചെറുതല്ല, എന്നാൽ സ്വപ്നത്തിലേക്കുള്ള യാത്രയിൽ സ്വയം വരുമാനം കണ്ടെത്തുന്നതിന് ഒറ്റപ്പെട്ട ചില ജോലികൾ ചെയ്യുന്നത് മറ്റൊരു തരത്തിലുള്ള സംതൃപ്തി നൽകുന്നതാണ്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി മാറിയ "ഒരു ഡെലിവറി ബോയ്"യുടെ അത്തരമൊരു കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പലർക്കും പ്രചോദനമായി മാറുന്നത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നുള്ള ഷെയ്ക് അബ്ദുൾ സത്താർ എന്ന യുവാവിന്റെ കഥയാണിത്. തനിക്ക് ആവശ്യമായ വരുമാനം കണ്ടെത്തുന്നതിന് തന്റെ കോളേജ് ജീവിതത്തിന്റെ അവസാന വർഷം സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും ഒലയ്ക്കും ഉബറിനും വേണ്ടി കാറുകൾ ഓടിക്കുകയും റാപ്പിഡോയ്ക്ക് റൈഡുകൾ നൽകുന്നതും തുടങ്ങി സത്താർ തനിക്ക് കഴിയുന്നത് എല്ലാം ചെയ്തിരുന്നു.
“എനിക്ക് കഴിയുന്നത്ര വേഗത്തിൽ വീട്ടുകാരെ സാമ്പത്തികമായി സഹായിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം അച്ഛൻ കരാർ തൊഴിലാളിയാണ്. അതുകൊണ്ട് തന്നെ തുച്ഛമായ വരുമാനമാണ് ഉണ്ടായിരുന്നത്,” അദ്ദേഹം ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ എഴുതി.
അതിനിടെ ഒരു സുഹൃത്ത് വഴികാട്ടി, കോഡിംഗ് പഠിക്കാൻ നിർദ്ദേശിച്ചു. സാമ്പത്തികമായി ഒരു മെച്ചപ്പെട്ട അവസ്ഥയിലെത്താൻ അവന് കഴിയുന്നതെല്ലാം ചെയ്തു. വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെ ഡെലിവറികളുമായി ഓടിയപ്പോൾ, രാവിലെയുള്ള സമയം കോഡിങ് പഠിക്കുന്നതിനായി അദ്ദേഹം ചെലവഴിച്ചു.
തന്റെ സമ്പാദ്യം പോക്കറ്റ് മണിയായി ഉപയോഗിക്കുന്നതിനു പുറമേ, കുടുംബത്തിന്റെ ചെറിയ ആവശ്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു. താമസിയാതെ, സ്വന്തമായി വെബ് ആപ്ലിക്കേഷൻ നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. “ഞാൻ കുറച്ച് പ്രോജക്റ്റുകൾ ചെയ്തു, കമ്പനികൾക്ക് അപേക്ഷിക്കാൻ തുടങ്ങി,” സത്താർ തന്റെ വൈറലായ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു.
ഒടുവിൽ, അദ്ദേഹത്തിന്റെ കഠിനാധ്വാനം ഫലം കണ്ടു. ബെംഗളൂരു ആസ്ഥാനമായുള്ള പ്രോബ് ഇൻഫർമേഷൻ എന്ന കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ലഭിച്ചു.
“ഓരോ രൂപയും ശ്രദ്ധിച്ചു ചെലവഴിക്കേണ്ട ഇടത്തു നിന്ന്, ഏതാനും മാസത്തെ ശമ്പളം കൊണ്ട് മാതാപിതാക്കളുടെ കടങ്ങൾ തീർക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് ഞാൻ എത്തി,” യുവാവ് പറഞ്ഞു.
കോളേജിലെ അവസാന വർഷത്തിനിടയിൽ ജീവിതത്തെ മാറ്റിമറിച്ച എല്ലാ അനുഭവങ്ങൾക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവരെയും അദ്ദേഹത്തിന്റെ കഥ ആഴത്തിൽ സ്പർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.