/indian-express-malayalam/media/media_files/uploads/2022/08/zomato.jpg)
ഫുഡ് ഡെലിവെറി ജീവനക്കാരുടെ കഷ്ടതകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഫുഡ് വ്ളോഗറായ സൗരഭ് പഞ്ജ്വനി പങ്കുവച്ച കൈക്കുഞ്ഞുമായി എത്തിയ സൊമാറ്റൊ ഡെലിവറി ജീവനക്കാരന്റെ വീഡിയോയും വൈറലായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ സൊമാറ്റൊ സൗരഭിനെ സമീപിക്കുകയുണ്ടായി. ജൂലൈ 31 ന് സൗരഭ് പങ്കുവച്ച വീഡിയോ 79 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്.
ഫുഡ് ഡെലിവറി ജീവനക്കാരനോട് സൗരഭ് പേര് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ കുഞ്ഞിനെ എന്നും കൂടെ കൂട്ടുമോയെന്നും ചോദിക്കുന്നുണ്ട്. കുഞ്ഞിനെ വെയിലത്ത് ഇങ്ങനെ കൊണ്ടുപൊകരുതെന്നും സൗരഭ് ഉപദേശിക്കുന്നത് കാണാം.
ഇത് കണ്ടപ്പോള്‍ എനിക്ക് വളരെ പ്രചോദനം തോന്നി. ഈ സൊമാറ്റൊ ഡെലിവറി ജീവനക്കാരന്‍ ദിവസം മുഴുവന്‍ രണ്ട് കുട്ടികളുമായി പൊരിവെയിലത്ത് അലയുകയാണ്. വേണമെങ്കില്‍ എന്തും ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമെന്ന് നമ്മള്‍ പഠിക്കണം, വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു.
സൊമാറ്റൊ ഡെലിവറി ജീവനക്കാരനെ സഹായിക്കുന്നതിനായി സൗരഭില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.
“ജീവിതത്തിന് അർത്ഥം നൽകുന്ന എന്തെങ്കിലും ചെയ്യുന്ന ഇത്തരം ആളുകളോട് എനിക്ക് പ്രത്യേക ബഹുമാനമുണ്ട്. ആ കഠിനാധ്വാനത്തെ അംഗീകരിച്ചതിന് സൊമാറ്റോയോടും ബഹുമാനം," ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.