scorecardresearch

കാറിന്റെ ബോണറ്റിൽ ഏന്തിവലിഞ്ഞു കയറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; അപകടം ഒഴിവായി, ഒടുവിൽ അറസ്റ്റ്

കാറിന്റെ ബോണറ്റിൽ പിടിച്ചുകയറി കോൺസ്റ്റബിൾ മഹിപാൽ വാഹനം നിർത്താൻ ശ്രമിച്ചു. ബോണറ്റിൽ തൂങ്ങി കിടന്ന മഹിപാലിനെയും കൊണ്ട് കാർ ഡ്രൈവർ മുന്നോട്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏറെ ഭയപ്പെടുത്തുന്നതാണ്

കാറിന്റെ ബോണറ്റിൽ ഏന്തിവലിഞ്ഞു കയറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; അപകടം ഒഴിവായി, ഒടുവിൽ അറസ്റ്റ്

അലസമായി വാഹനമോടിക്കാൻ ശ്രമിച്ച ആളെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങൾ. ഡൽഹി ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ മഹിപാൽ യാദവാണ് കാർ ഡ്രൈവറെ പിടികൂടാൻ ശ്രമിച്ചത്. എന്നാൽ, ഇയാൾ വാഹനം നിർത്തിയില്ല.

Read Also: Kerala Weather: അറബിക്കടലിൽ തീവ്രന്യൂനമർദമാകും; ഒക്‌ടോബർ 19 ഓടെ പുതിയ ന്യൂനമർദത്തിനും സാധ്യത, മഴ തുടരും

കാറിന്റെ ബോണറ്റിൽ പിടിച്ചുകയറി കോൺസ്റ്റബിൾ മഹിപാൽ വാഹനം നിർത്താൻ ശ്രമിച്ചു. ബോണറ്റിൽ തൂങ്ങി കിടന്ന മഹിപാലിനെയും കൊണ്ട് കാർ ഡ്രൈവർ മുന്നോട്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏറെ ഭയപ്പെടുത്തുന്നതാണ്. കാറിന്റെ വൈപ്പറില്‍ പിടിച്ചാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മഹിപാൽ ബോണറ്റിൽ തൂങ്ങി കിടന്നത്. ഒടുവിൽ ട്രാഫിക് ഉദ്യോഗസ്ഥൻ റോഡിലേക്ക് തെറിച്ചുവീണു. കാർ നിർത്താതെ പോയി. പിന്നീട് ഈ കാറിനു പിന്നിലുണ്ടായിരുന്ന സ്വകാര്യ വാഹനങ്ങൾ ചേർന്ന് കാർ തടഞ്ഞുനിർത്തുകയും വാഹനം ഓടിച്ചിരുന്ന ശുഭം കുമാറിനെ പിടികൂടുകയും ചെയ്തു.

ഇയാൾക്കെതിരെ മഹിപാൽ യാദവ് നൽകിയ പരാതിയിൽ കേസെടുത്തു. ദക്ഷിണ ഡൽഹി കന്റോൺമെന്റ് ഭാഗത്തുവച്ചാണ് സംഭവം. ഐപിസി 186, 353, 279, 337 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Delhi traffic cop dragged on car bonnet video