ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുളള അപകടങ്ങൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരം സന്ദർഭങ്ങൾ പേടിക്കാതെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയുന്ന ഒരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഈ ബോധവത്കരണ വിഡിയോയ്ക്ക് പിന്നിൽ.

എൽപിജി സിലിണ്ടറിന് തീ പിടിക്കുമ്പോൾ എന്ത് ചെയ്യണമെന്നാണ് വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. ഡൽഹിയിലെ തെരുവിലാണ് പൊലീസ് ഈ തത്സമയ ബോധവൽക്കരണം നടത്തിയത്. ഗ്യാസ് സിലിണ്ടറിൽ തീ പടരാൻ തുടങ്ങിയാൽ നനഞ്ഞ തുണി ഉപയോഗിച്ച് സിലിണ്ടർ പൊതിയാനാണ് വിഡിയോയിൽ നിർദേശിച്ചിരിക്കുന്നത്.

പൊതുജനമധ്യത്തിൽ നടത്തിയ ഈ ബോധവൽക്കരണം ന്യൂഡൽഹിക്കാരനായ സുശീൽ കുമാറാണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്ക് വച്ചിരിക്കുന്നത്. 86 ലക്ഷത്തിലധികം പേരാണ് ഇതുവരെ വിഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ