Latest News

ലക്ഷങ്ങളല്ല, കോടികൾ; ദീപികയുടെ ഡയമണ്ട് മോതിരത്തിൽ ഇന്റർനെറ്റിൽ ചൂടേറിയ ചർച്ച

ദീപികയുടെ വിരലുകളിലൊന്നിൽ അണിഞ്ഞിരുന്ന വലിയ ഡയമണ്ട് മോതിരത്തെക്കുറിച്ചുളള ചർച്ചകളാണ് ഇന്റർനെറ്റിൽ ചൂടേറുന്നത്

ഇറ്റലിയിൽ നടന്ന രൺവീർ സിങ്-ദീപിക പദുക്കോണിന്റെ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പുറത്തുവിട്ടത്. കൊങ്കണി രീതിയിലുള്ള വിവാഹചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹചടങ്ങുകളുമാണ് നടന്നത്. രണ്ടിന്റെയും ഓരോ ചിത്രം വീതമാണ് ദീപികയും രണ്‍വീറും പങ്കുവച്ചത്.

രണ്ടിലും ദീപിക ചുവന്നസാരി ആണ് ദീപിക ധരിച്ചിരുന്നത്‌, വരന്‍ രണ്‍വീര്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേര്‍വാനികളാണ് ആണ് രണ്ടു ചിത്രങ്ങളിലും ധരിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങളെക്കാൾ ആരാധകരുടെ നോട്ടം പോയത് ദീപികയുടെ കൈവിരലുകളിലേക്കാണ്. ദീപികയുടെ വിരലുകളിലൊന്നിൽ അണിഞ്ഞിരുന്ന വലിയ ഡയമണ്ട് മോതിരത്തെക്കുറിച്ചുളള ചർച്ചകളാണ് ഇന്റർനെറ്റിൽ ചൂടേറുന്നത്.

പിങ്‌വില്ലയുടെ റിപ്പോർട്ടുകൾ പ്രകാരം 1.3 കോടിക്കും 2.7 കോടിക്കും ഇടയിൽ വിലവരുന്നതാണ് ഈ മോതിരം. സിന്ധി രീതിയിലുള്ള വിവാഹചടങ്ങിൽനിന്നുളള ചിത്രത്തിൽ ദീപികയുടെ കൈവിരലിലുളള ഈ മോതിരം വ്യക്തമായി കാണാം.

നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു രൺവീർ-ദീപിക വിവാഹം. ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്നതിനാലായിരുന്നു രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങള്‍. ദീപികയുടെ കുടുംബം പിന്തുടരുന്ന കൊങ്കണി ആചാരപ്രകാരമാണ് നവംബർ 14 ന് ചടങ്ങുകള്‍ നടന്നതെങ്കില്‍ നവംബർ 15 ന് രണ്‍വീറിന്റെ കുടുംബം പിന്തുടരുന്ന സിന്ധി ശൈലിയിലുള്ള ‘ആനന്ദ്‌ കരജ്’ ചടങ്ങാണ് നടന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Deepika padukones ring reportedly worth a couple of crores

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com