‘ഉടുപ്പായിരുന്നു അല്ലേ? പെട്ടെന്ന് കണ്ടപ്പോള്‍ വേറെയെന്തോ ആണെന്ന് തോന്നി,’ ദീപിക പദുക്കോണ്‍ ഐഫ അവാര്‍ഡ്‌ വേളയില്‍ ധരിച്ച മജന്ത നിറത്തിലുള്ള ഗൗണ്‍ ഇത്തരത്തിലാണ് ട്രോള്‍ ചെയ്യപ്പെടുന്നത്. ട്രോള്‍ ചെയ്യുന്നത് മറ്റാരുമല്ല, ദീപിക തന്നെയാണ്. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരം പങ്കുവച്ചതാണ് ഈ ട്രോള്‍.

ദീപികയുടെ ഭര്‍ത്താവും നടനുമായ രണവീര്‍ സിങ്ങും ഐഫ അവാര്‍ഡ്‌ വേളയിലെ അദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈലിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ആ ചിത്രവും ദീപിക പങ്കുവച്ചിട്ടുണ്ട്.

Deepika Padukone, Ranveer Singh IIFA 2019 look, ദീപിക പദുക്കോണ്‍, Deepika Padukone meme, Deepika Padukone iifa look, Deepika Padukone iifa dress, Deepika Padukone troll Deepika Padukone, Ranveer Singh IIFA 2019 look, ദീപിക പദുക്കോണ്‍, Deepika Padukone meme, Deepika Padukone iifa look, Deepika Padukone iifa dress, Deepika Padukone troll

Read Here: IIFA 2019 winners: പുരസ്കാരതിളക്കത്തിൽ രൺവീറും ആലിയയും

ഇരുപതാമത് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് 2019 (IIFA) പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും മികച്ച നടനുള്ള അവാർഡ് രൺവീർ സിങ്ങും സ്വന്തമാക്കി. ദീപികയുമായി ചേര്‍ന്ന് അഭിനയിച്ച ‘പദ്മാവതി’ലെ അഭിനയമാണ് മികച്ച നടനുള്ള പുരസ്കാരം രൺവീറിനു നേടിക്കൊടുത്തത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ‘റാസി’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ ചിത്രത്തിലെ പ്രകടനം ആലിയയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്രീറാം രാഘവൻ (അന്ധാധുൻ) നേടി.

 

IIFA Awards 2019 winners list: പുരസ്കാര ജേതാക്കൾ

മികച്ച ഗായകൻ: അർജിത് സിംഹ് (Ae Watan)
മികച്ച ഗായിക: ഹർഷ്ദീപ് കൗർ, വിഭ സറഫ് (Dilbaro)
ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് പുരസ്കാരം: ജഗ്‌ദീപ്
മികച്ച ഗാനരചയിതാവ്: അമിതാബ് ഭട്ടാചാര്യ (ധടക്)
ബെസ്റ്റ് മ്യൂസിക് അവാർഡ്: സോനു കെ ടിറ്റു കി സ്വീറ്റി (Sonu Ke Titu Ki Sweety)
ബെസ്റ്റ് സ്റ്റോറി: ശ്രീരാം രാഘവൻ, പൂജ ലധ സുർതി, അർജിത് ബിശ്വാസ്, യോഗേഷ് ചന്ദേക്കർ, ഹേമന്ത് റാവു (അന്ധാധൂൻ)
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംഗീത സംവിധാനം: പ്രീതം
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംവിധായകൻ: രാജ്കുമാർ ഹിരാനി
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച ചിത്രം: കഹോ നാ പ്യാർ ഹെ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടൻ: രൺബീർ കപൂർ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടി: ദീപിക പദുക്കോൺ
മികച്ച നവാഗതൻ: ഇഷാൻ ഖട്ടർ ( ധഡക്, ബിയോണ്ട് ദി ക്ലൗഡ്സ്)
മികച്ച നവാഗത: സാറാ അലി ഖാൻ (കേദാർനാഥ്)
മികച്ച സഹനടൻ: വിക്കി കൗശൽ (സഞ്ജു)
മികച്ച സഹനടി: അദിതി റാവു ഹൈദാരി (പദ്മാവത്)
മികച്ച സംവിധായകൻ: ശ്രീറാം രാഘവൻ (അന്ധാധൂൻ)
മികച്ച നടൻ: രൺവീർ സിംഗ് (പദ്മാവത്)
മികച്ച നടി: ആലിയ ഭട്ട് (റാസി)
മികച്ച ചിത്രം: റാസി

ഹിന്ദി സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് സരോജ് ഖാനെയും പുരസ്കാരം നൽകി ആദരിച്ചു.

Read more: വധുവാകാൻ ആലിയ, വിവാഹ വസ്ത്രത്തിന് ഓർഡർ നൽകി

ബോളിവുഡ് താരങ്ങളുടെ ഗംഭീരപ്രകടനങ്ങൾക്കും പുരസ്കാരവേദി സാക്ഷിയായി. പ്രീതി സിന്റ, ഉർവശി റൂതെല, സ്വര ഭാസ്കർ, ജെനീലിയ ഡിസൂസ, റിതേഷ് ദേശ്‌മുഖ് എന്നിവരും പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook