Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

കൂട്ടിന് ഒരാൾ കൂടി; സന്തോഷം പങ്കുവച്ച് ഡീൻ കുര്യാക്കോസ്

ഇന്ന് രാവിലെയാണ് ഡീനിന്റെ ഭാര്യ നിത ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്

ഇടുക്കി: അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഡീൻ തന്റെ സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 23 നാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നിന്നു താൻ ജയിച്ചതെന്നും ഒരു വർഷത്തിനിപ്പുറം ഏപ്രിൽ 24 നു മറ്റൊരു സന്തോഷം തന്നെ തേടിയെത്തിയതായും ഡീൻ കുര്യാക്കാേസ് പറഞ്ഞു. ഭാര്യ നിതാ പോളിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് ഡീൻ പങ്കുവച്ചിരിക്കുന്നത്.

ഡീനും ഭാര്യ നിതയും

ഇന്ന് രാവിലെയാണ് ഡീനിന്റെ ഭാര്യ നിത ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് എംപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ദിവസം തനിക്കു ദെെവാനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും ആണെന്ന് ഡീൻ പറഞ്ഞു. ആശംസകൾ അറിയിച്ച എല്ലാവർക്കും ഡീൻ നന്ദി പറഞ്ഞു.

Read Also: സ്‌മൃതി ഇറാനിയോട് ടി.എൻ.പ്രതാപനും ഡീൻ കുര്യാക്കോസും മാപ്പ് പറയണമെന്ന് സർക്കാർ

വിദേശത്തു കുടുങ്ങി കിടക്കുന്ന നഴ്‌സ്‌മാരെ, അതിൽ തന്നെ 40 പൂർണ ഗർഭിണികളെ അടിയന്തരമായി നാട്ടിലേക്ക് കൊണ്ടുവരാൻ ഡീൻ കുര്യാക്കോസ് ഹെെക്കോടതിയെ സമീപിച്ചിരുന്നു. അന്നേ ദിവസം തന്നെയാണ് ഡീനിന്റെ ഭാര്യ കടിഞ്ഞൂൽ പുത്രനു ജന്മം നൽകിയത്.

ഇടുക്കി മണ്ഡലത്തിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് 2019 ൽ ഡീൻ വിജയിച്ചത്. സിറ്റിങ് എംപിയായിരുന്ന ജോയ്‌സ് ജോർജിനെയാണ് ഡീൻ പരാജയപ്പെടുത്തിയത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡീൻ മത്സരിച്ചിരുന്നു. എന്നാൽ, 50,000 ത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Dean kuriakose and wife nitha family photo

Next Story
ലോക്ക്ഡൗൺ ലംഘനം തടയാൻ തമിഴ് നാട് പൊലീസിന്റെ വേറിട്ട വഴി- വീഡിയോcorona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, video, വീഡിയോ, corona video, കൊറോണ വീഡിയോ, police, പൊലീസ്, viral, വൈറൽ, viral video,വൈറൽ വീഡിയോ, , police viral video, പൊലീസ് വൈറൽ വീഡിയോ, tamilnadu, tamil nadu തമിഴ് നാട്, thiruppur,തിരുപ്പൂർ, Covid-19 death, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com