യുദ്ധം ചെയ്യാനും നാടു കാക്കാനും മാത്രമല്ല നല്ല നർത്തകരുമാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം ജവാന്മാർ. ഒരു കൂട്ടം ബിഎസ്എഫ്കാർ ഇന്ത്യ -പാക്കിസ്ഥാൻ അതിർത്തിയിൽ നൃത്തം ചെയ്യുന്ന വിഡിയോയാണിപ്പോൾ ഫെയ്‌സ്ബുക്കിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യൻ മിലിട്ടറി വാർത്താ പോർട്ടലായ ഡിഫൻസ് ന്യൂസ് ഇന്ത്യയാണ് അവരുടെ ഫെയ്‌സ്ബുക്ക് പേജിൽ വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

പഞ്ചാബി ഗാനത്തിനൊത്ത് ചുവടുകൾ വയ്ക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ ബിഎസ്എഫുകാരാണ് വിഡിയോയിലുളളത്. വാഗാ-അടാരി ബോർഡറാണ് ഈ മനോഹര നൃത്തത്തിന് വേദിയായത്. മഴയത്താണ് ഇവരുടെ ചുവട് വയ്പെന്നതും ശ്രദ്ധേയമാണ്.

(വിഡിയോ കടപ്പാട്: ഫെയ്‌സ്ബുക്ക്, ഡിഫൻസ് ന്യൂസ് ഇന്ത്യ)

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാന അതിർത്തിയായ വാഗയിൽ ഇത്തരത്തിലുളള കലാ പ്രകടനങ്ങൾ പതിവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ