scorecardresearch

ഐസുകട്ടയിലും പെയിന്റടിച്ച് മലയാളി; കൈലാസത്തിൽ 70 അടി വലുപ്പത്തിൽ മഹാദേവന്റെ കൂറ്റൻ ചിത്രം

കൈലാസ പർവത താഴ്‌വരയിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് 6 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ചിത്രം പൂർത്തീകരിച്ചത്

കൈലാസ പർവത താഴ്‌വരയിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് 6 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ചിത്രം പൂർത്തീകരിച്ചത്

author-image
Trends Desk
New Update
Ice Painting

ചിത്രം: ഇൻസ്റ്റഗ്രാം

മഞ്ഞ് പുതച്ചുറങ്ങുന്ന ലഡാക്കിലെ താഴ്വരയിൽ, മൈനസ് 12 ഡിഗ്രി സെൽഷ്യസിന്റെ കൊടും തണുപ്പിനെ വകഞ്ഞുമാറ്റി ഒരു വിസ്മയം വിരിഞ്ഞു. മലയാളിയായ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് ആണ് തന്റെ പുതിയ പരീക്ഷണമായി ലഡാക്കിലെ കൈലാസ പർവത താഴ്‌വരയിൽ മഹാദേവന്റെ കൂറ്റൻ ചിത്രം ഒരുക്കിയത്

Advertisment

ലേ ലാഡാക്കിലെ കൈലാസ പർവത താഴ്‌വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് ഡാവിഞ്ചി സുരേഷിന്റെ 98-ാമത് മീഡിയമായ ഐസുകട്ടയിലെ പെയിന്റിംഗ് 70 അടി വലുപ്പത്തിൽ പൂർത്തീകരിച്ചത്. കൊടും തണുപ്പിലും കാറ്റിലും പതറാതെ 6 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് ചിത്രം പൂർത്തിയായത്. 

Also Read: കല്യാണത്തിന് കൂട്ടുപോയ കാമുകനെ കണ്ടോ? സദ്യ കഴിച്ച് 'ചെമ്പ്' കാലിയാക്കി മടക്കം!

Advertisment

എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ചാണ് ഐസ് പാളിയിൽ സുരേഷ് നിറങ്ങൾ ചാലിച്ചത്. എന്നാൽ പ്രകൃതിയുടെ വിസ്മയം അധികനേരം നിണ്ടുനിന്നില്ല. ചിത്രം പൂർത്തിയായി ഏകദേശം 10 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അത് മഞ്ഞിലലിഞ്ഞു ചേർന്നു തുടങ്ങി. കൊടും തണുപ്പിൽ ചിത്രവരയ്ക്കുന്ന വീഡിയോ സുരേഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. കലയുടെ നശ്വരതയെയും സൗന്ദര്യത്തെയും ഒരേപോലെ അടയാളപ്പെടുത്തുന്ന ഒന്നായി ഐസ് പെയിന്റിങ് മാറിയെന്നാണ് വീഡിയോ കണ്ടവർ ഒരുപോലെ പറയുന്നത്.

Also Read: ''ആരെയോ കൊന്നിട്ട് ഇരിക്കുവാ... ചിരി കണ്ടാൽ അറിയാം"; മോഹൻലാലിന്റെ പോസ്റ്റിൽ ആരാധകൻ

കൊടുങ്ങല്ലൂർ സ്വദേശിയായ ഡാവിഞ്ചി സുരേഷിനൊപ്പം മകൻ ഇന്ദ്രജിത്ത്, ക്യാമറമാൻ സിംബാദ്, കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ. വിശ്വനാഥൻ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. റിട്ട. മേജർ ജനറൽ ഡോ. വിവേകാനന്ദന്റെ സഹായത്തോടെ ഇന്ത്യൻ ആർമിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇത്രയും ഉയരത്തിലുള്ള സ്ഥലത്ത് ഇവർ എത്തിയത്.

Read More: ഇവിടെ ബീഫ് പ്രശ്നമല്ല ഭായ്; കേരള സ്റ്റോറി 2 നെ ട്രോളി ടൂറിസം വകുപ്പ്

Viral Video Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: