ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണും ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസും തമ്മില്‍ ട്വിറ്ററില്‍ വാഗ്വാദം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മില്‍ പോരടിച്ചത്. ടെസ്റ്റ് മൽസരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ തങ്ങളെ അധിക്ഷേപിച്ചതായി കാണിച്ച് ഓസീസ് താരങ്ങള്‍ പരാതി നല്‍കുമെന്ന് അറിയിച്ചതിനെ മൈക്കള്‍ വോണ്‍ പരിഹസിച്ചതാണ് ഇതിലേക്ക് നയിച്ചത്.

‘വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് ഓസീസ് താരങ്ങള്‍ ഔദ്യോഗികമായി പരാതി നല്‍കുന്നു എന്ന വാര്‍ത്ത തന്നെ ചിരിപ്പിക്കുന്നു’ എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്റെ ട്വീറ്റ്. ഉടന്‍ തന്നെ വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് ഇതിന് തിരിച്ചടിയും നല്‍കി. ‘നിങ്ങളെ ഇത് ചിരിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. താങ്കളുടെ ഭാര്യയോടും മൂന്ന് കുട്ടികളോടും ആരെങ്കിലും ഇതുപോലെ പെരുമാറിയാല്‍ താങ്കള്‍ അതും അംഗീകരിക്കുമോ?’ എന്നായിരുന്നു കാന്‍ഡിസ് തിരിച്ചു ചോദിച്ചത്.

എന്നാല്‍ ഇവിടം കൊണ്ട് നിര്‍ത്താന്‍ വോണ്‍ തയ്യാറായില്ല. ഉടന്‍ തന്നെ വോണും തിരിച്ചടിച്ചു. ‘ഒരിക്കലും ഞാനതിനെ അംഗീകരിക്കില്ല. പക്ഷെ മൈതാനത്തെ പെരുമാറ്റമാണ് സ്റ്റേഡിയത്തിലെ ദേഷ്യത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ അതില്‍ ശ്രദ്ധാലുവായിരിക്കണം’, എന്ന് വോണ്‍ മറുപടി നല്‍കി.

ആ​​ഷ​​സ് പ​​ര​​മ്പ​​ര​​യി​​ലും ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ടീം ​​പ​​ന്ത് ചു​​ര​​ണ്ടി​​യി​​ട്ടു​​ണ്ടെ​​ന്നു മൈ​​ക്ക​​ല്‍ വോ​​ണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ പ​​ന്തി​​ല്‍ കൃ​​ത്രി​​മം കാ​​ണി​​ച്ച​​ത് ടീം ​​മീ​​റ്റിങ്ങി​​നു ശേ​​ഷം നടത്തിയ ​​തീരുമാനമാണെന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നും വോ​​ണ്‍ പ​​റ​​ഞ്ഞു.

ആ​​ഷ​​സ് മ​​ൽസ​​ര​​ത്തി​​നി​​ടെ മി​​ഡ് ഓ​​ണി​​ലും മി​​ഡ് ഓ​​ഫി​​ലും നി​​ല്‍ക്കു​​ന്ന ഫീ​​ല്‍ഡ​​ര്‍മാ​​രു​​ടെ കൈ​​ക​​ളി​​ല്‍ ചു​​റ്റി​​യി​​രി​​ക്കു​​ന്ന ടേ​​പ്പി​​ന്‍റെ അ​​ള​​വ് ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ന് അ​​സാ​​ധാ​​ര​​ണ​​മാം വി​​ധം വ​​ലി​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ആ​​രു​​ടെ​​യും പേ​​ര് പ​​റ​​യു​​ന്നി​​ല്ല. ആ​​രൊ​​ക്കെ​​യാ​​ണെ​​ന്ന് അ​​വ​​ര്‍ക്ക​​റി​​യാം- വോ​​ൺ പ​​റ​​ഞ്ഞു. ഒ​​ന്നു​​റ​​പ്പ്; ആ​​ഷ​​സ് പ​​ര​​മ്പ​​ര​​യി​​ല്‍ മു​​ഴു​​വ​​ന്‍ കൃ​​ത്രി​​മം ന​​ട​​ന്നി​​ട്ടു​​ണ്ട്. ആഷസിൽ ഇം​​ഗ്ല​​ണ്ട് 4-0ത്തി​​ന് തോ​​റ്റ​​ത് ഇ​​തു​​കൊ​​ണ്ട​​ല്ലെ​​ന്നും മൈ​​ക്ക​​ല്‍ വോ​​ണ്‍ കൂട്ടിച്ചേർത്തു.

അ​​ന്ന് ഒ​​രു പ​​ക്ഷേ, അ​​വ​​രു​​ടെ സ്ട്രാ​​റ്റ​​ജി പ​​ന്ത് ചു​​ര​​ണ്ടു​​ക​​യാ​​യി​​രു​​ന്നി​​രി​​ക്കി​​ല്ല. ഇ​​ന്നു പ്ര​​തി​​സ്ഥാ​​ന​​ത്തു നി​​ൽ​​ക്കു​​ന്ന താ​​രം പ​​ഞ്ച​​സാ​​ര ത​​ന്‍റെ ജ​​ഴ്സി​​യു​​ടെ പോ​​ക്ക​​റ്റി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ലോ​​കം മു​​ഴു​​വ​​ൻ ക​​ണ്ട​​താ​​ണ​​ല്ലോ​​യെ​​ന്നും മു​​ൻ ഇം​​ഗ്ല​​ണ്ട് ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു.

ആ​​ഷ​​സ് മ​​ൽസ​​ര​​ത്തി​​നി​​ടെ പ​​ന്തി​​ല്‍ കൃ​​ത്രി​​മം കാ​​ണി​​ക്കാ​​നാ​​യി കാ​​മ​​റൂ​​ണ്‍ ബാ​​ന്‍ക്രോ​​ഫ്റ്റ് പ​​ഞ്ച​​സാ​​ര ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ള്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍ പു​​റ​​ത്ത് വി​​ട്ടി​​രു​​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook