/indian-express-malayalam/media/media_files/uploads/2018/03/candice-cats.jpg)
ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കള്‍ വോണും ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസും തമ്മില്‍ ട്വിറ്ററില്‍ വാഗ്വാദം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മില്‍ പോരടിച്ചത്. ടെസ്റ്റ് മൽസരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ തങ്ങളെ അധിക്ഷേപിച്ചതായി കാണിച്ച് ഓസീസ് താരങ്ങള്‍ പരാതി നല്‍കുമെന്ന് അറിയിച്ചതിനെ മൈക്കള്‍ വോണ്‍ പരിഹസിച്ചതാണ് ഇതിലേക്ക് നയിച്ചത്.
It’s making me chuckle the Aussies are making an official complaint about the personal abuse they are receiving ... #please !!!! #SAvAUS
— Michael Vaughan (@MichaelVaughan) March 24, 2018
'വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് ഓസീസ് താരങ്ങള്‍ ഔദ്യോഗികമായി പരാതി നല്കുന്നു എന്ന വാര്‍ത്ത തന്നെ ചിരിപ്പിക്കുന്നു' എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്റെ ട്വീറ്റ്. ഉടന്‍ തന്നെ വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് ഇതിന് തിരിച്ചടിയും നല്കി. 'നിങ്ങളെ ഇത് ചിരിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. താങ്കളുടെ ഭാര്യയോടും മൂന്ന് കുട്ടികളോടും ആരെങ്കിലും ഇതുപോലെ പെരുമാറിയാല്‍ താങ്കള്‍ അതും അംഗീകരിക്കുമോ?' എന്നായിരുന്നു കാന്‍ഡിസ് തിരിച്ചു ചോദിച്ചത്.
I’m glad it’s making you laugh.
— Candice Warner (@CandyFalzon) March 24, 2018
Wow so you would approve of the same treatment to your wife and 3 kids??
— Candice Warner (@CandyFalzon) March 24, 2018
എന്നാല്‍ ഇവിടം കൊണ്ട് നിര്‍ത്താന്‍ വോണ്‍ തയ്യാറായില്ല. ഉടന്‍ തന്നെ വോണും തിരിച്ചടിച്ചു. 'ഒരിക്കലും ഞാനതിനെ അംഗീകരിക്കില്ല. പക്ഷെ മൈതാനത്തെ പെരുമാറ്റമാണ് സ്റ്റേഡിയത്തിലെ ദേഷ്യത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ അതില്‍ ശ്രദ്ധാലുവായിരിക്കണം', എന്ന് വോണ്‍ മറുപടി നല്കി.
Absolutely not ... But off field anger in my experience starts with on field behaviour by players ... so maybe you need to look closer to home as to why !!!! https://t.co/pat8TlAIeX
— Michael Vaughan (@MichaelVaughan) March 24, 2018
ആഷസ് പരമ്പരയിലും ഓസ്ട്രേലിയന്‍ ടീം പന്ത് ചുരണ്ടിയിട്ടുണ്ടെന്നു മൈക്കല്‍ വോണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത് ടീം മീറ്റിങ്ങിനു ശേഷം നടത്തിയ തീരുമാനമാണെന്നു കരുതുന്നില്ലെന്നും വോണ്‍ പറഞ്ഞു.
ആഷസ് മൽസരത്തിനിടെ മിഡ് ഓണിലും മിഡ് ഓഫിലും നില്ക്കുന്ന ഫീല്‍ഡര്‍മാരുടെ കൈകളില്‍ ചുറ്റിയിരിക്കുന്ന ടേപ്പിന്റെ അളവ് ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അസാധാരണമാം വിധം വലിപ്പമുണ്ടായിരുന്നു. ആരുടെയും പേര് പറയുന്നില്ല. ആരൊക്കെയാണെന്ന് അവര്‍ക്കറിയാം- വോൺ പറഞ്ഞു. ഒന്നുറപ്പ്; ആഷസ് പരമ്പരയില്‍ മുഴുവന്‍ കൃത്രിമം നടന്നിട്ടുണ്ട്. ആഷസിൽ ഇംഗ്ലണ്ട് 4-0ത്തിന് തോറ്റത് ഇതുകൊണ്ടല്ലെന്നും മൈക്കല്‍ വോണ്‍ കൂട്ടിച്ചേർത്തു.
അന്ന് ഒരു പക്ഷേ, അവരുടെ സ്ട്രാറ്റജി പന്ത് ചുരണ്ടുകയായിരുന്നിരിക്കില്ല. ഇന്നു പ്രതിസ്ഥാനത്തു നിൽക്കുന്ന താരം പഞ്ചസാര തന്റെ ജഴ്സിയുടെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ലോകം മുഴുവൻ കണ്ടതാണല്ലോയെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.
ആഷസ് മൽസരത്തിനിടെ പന്തില്‍ കൃത്രിമം കാണിക്കാനായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.